ജടായു നേച്ചർ പാർക്ക്
Jatayu Nature Park, Kollam | |
---|---|
ജഡായു പരിസ്ഥിതി ഉദ്യാനം, കൊല്ലം | |
Type | അഡ്വഞ്ചർ പാർക്ക് |
Location | ചടയമംഗലം, കൊല്ലം |
Nearest city | കൊല്ലം 38 കി.മീ (125,000 അടി) |
Coordinates | Kerala 8°51′57″N 76°52′02″E / 8.865888°N 76.867306°ECoordinates: Kerala 8°51′57″N 76°52′02″E / 8.865888°N 76.867306°E |
Area | 65 ഏക്കർ (26.30 ഹെ) |
Designer | രാജീവ് അഞ്ചൽ |
Operated by | Jatayupara Tourism Pvt Limited |
Status | നിർമ്മാണം പൂർത്തിയായി |
Budget | ₹100 കോടി (US$16 million) |
Public transit access | Chadayamangalam ![]() Paravur ![]() Kottarakara ![]() Trivandrum International Airport ![]() |
Website | Jatayu Earth’s Center |
കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ 64 ഏക്കറിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു പരിസ്ഥിതി ഉദ്യാനമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണു നിർമ്മാണം. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. രാമായണത്തിലെ ജടായുവിന്റേതായി ഇവിടെ നിർമ്മിക്കുന്ന പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. [1]
ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്.
ഉദ്യാനം[തിരുത്തുക]
നൂറുകോടി ചിലവിൽ പണിതുയർത്തുന്ന പാർക്കിൽ ഒരു 6D തീയേറ്റർ,മലമുകളിലേക്ക് സഞ്ചരിക്കാൻ ഒരു കിലോമീറ്റർ ദൂരത്തിൽ കേബിൾ കാർ സംവിധാനം,ഒരു ഡിജിറ്റൽ മ്യൂസിയം തുടങ്ങിയ സംവിധാനങ്ങൾ പദ്ധതിയിലുണ്ട്. അഡ്വഞ്ചർ സോണും ആയുർവ്വേദ റിസോർട്ടും പദ്ധതിയുടെ ഭാഗമാണ്.
ജലപ്രതിസന്ധി പരിഹരിക്കാൻ രണ്ട് കൂറ്റൻ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിർമിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളിൽ പച്ചപ്പ് നിറഞ്ഞുവളർന്നു. ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാർഷികമാതൃകയ്ക്കും രൂപം നൽകുന്നുണ്ട്. [2]
ശില്പം[തിരുത്തുക]
കൂറ്റൻ ശില്പത്തിനുള്ളിലേക്ക് സഞ്ചാരികൾക്ക് കടന്നുചെല്ലാം. രാമായണകഥയാണിവിടെ വിവരിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച പക്ഷിയുടെ ഉൾവശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടർന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകൾ കാണാം. രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തിേയറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. .