തങ്കശ്ശേരി വിളക്കുമാടം
[[File:|frameless]] | |
തങ്കശ്ശേരി വിളക്കുമാടം | |
Location | തങ്കശ്ശേരി, കൊല്ലം,കേരളം |
---|---|
Coordinates | 08°52.837′N 76°33.959667′E / 8.880617°N 76.565994450°E |
Year first lit | 1902 |
Tower shape | സിലിണ്ടർ ആകൃതി |
Height | 41 മീറ്റർ |
Range | 13 മൈൽ (20 കിലോമീറ്ററുകൾ) |
Characteristic | 15സെക്കന്റിൽ ഒരിക്കൽ (400 വാട്ടിന്റെ മെറ്റൽ ഹാലൈഡ് ബൾബ്) |
കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിളക്കുമാടമാണു് തങ്കശ്ശേരി വിളക്കുമാടം. 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണു്. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കിൽ ജ്വലിച്ചിരുന്ന ഈ വിളക്കുമാടം ഇപ്പോൾ വൈദ്യുതി ഉപയോഗിച്ചാണു് പ്രകാശിപ്പിക്കുന്നത്. വിളക്കുമാടത്തിലെ വെളിച്ചം 13 മൈൽ ദൂരെനിന്നു വരെ കാണാൻ കഴിയും എന്നതിനാൽ കപ്പലുകൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കുന്നു. കുത്തബ് മിനാറിലെപ്പോലെ പിരിയൻ ഗോവണി കയറിവേണം വിളക്കുമാടത്തിൻറെ മുകളിലെത്താൻ.
ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുളള ഇവിടെ ഇടക്കാലത്ത് സന്ദർശകരെ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സന്ദർശകരുടെ മേലുളള വിലക്കുകൾ നീക്കിയിട്ടുണ്ട്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും പ്രതാപൈശ്വര്യങ്ങൾ കണ്ടറിഞ്ഞ തങ്കശ്ശേരിയിലേയ്ക്ക് ഇപ്പോൾ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകം വിളക്കുമാടത്തിൻറെ പ്രഭാവലയം തന്നെ.
ചരിത്രം
[തിരുത്തുക]1902 ൽ നിർമ്മിച്ച ഇത് 38 വർഷത്തിനുശേഷം ഇന്ത്യൻ ലൈറ്റ് ഹൗസിലെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പുതുക്കിപ്പണിതു.
സാങ്കേതിക വിവരങ്ങൾ
[തിരുത്തുക]- വെളിച്ച സ്രോതസ്സ് - 400 വാട്ടിന്റെ മെറ്റൽ ഹാലൈഡ് ബൾബ്
- വൈദ്യുതി സ്രോതസ്സ് 440 വോൾട്ട് 50 ഹെർട്ട്സ്/ജനറേറ്റർ സംവിധാനം ലഭ്യമാണ്
- വിളക്കുമാടത്തിന്റെ ഉയരം 41 മീ
- പ്രകാശ ജ്വലനം 15സെക്കന്റിൽ ഒരിക്കൽ.
- കാണാവുന്ന ദൂരം - 13മൈൽ അഥവാ 20 കിലോമീറ്റർ അകലെ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് വിളക്ക് ദൃശ്യമാണ്
ഇവയും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ഭാരതത്തിലെ വിളക്കുമാടങ്ങളൂടെ കാര്യാലയ സൈറ്റ് Archived 2010-12-19 at the Wayback Machine.