സെന്റ് ആന്റണീസ് പള്ളി, കാഞ്ഞിരംകോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെന്റ് ആന്റണീസ് പള്ളി
8°58′13″N 76°40′11″E / 8.97028°N 76.66972°E / 8.97028; 76.66972Coordinates: 8°58′13″N 76°40′11″E / 8.97028°N 76.66972°E / 8.97028; 76.66972
സ്ഥാനംകാഞ്ഞിരംകോട്, കുണ്ടറ, കൊല്ലം ജില്ല - 691 501[1]
രാജ്യം ഇന്ത്യ
ക്രിസ്തുമത വിഭാഗംലത്തീൻ കത്തോലിക്കാ സഭ
മതാചാര്യന്മാർ
Priest(s)Very Rev.Mary John[1]

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ലത്തീൻ കത്തോലിക് പള്ളിയാണ് സെന്റ് ആന്റണീസ് പള്ളി.[2][1][3] കുണ്ടറയ്ക്കു സമീപമുള്ള കാഞ്ഞിരംകോട് എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് പതിനായിരം കുടുംബങ്ങൾ ഈ പള്ളി സന്ദർശിക്കാനെത്തുന്നുണ്ട്.

ചരിത്രം[തിരുത്തുക]

സെന്റ് ആന്റണീസ് പള്ളിക്ക് ഏകദേശം 400 വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു. മീനാക്ഷി അമ്മാൾ എന്ന ബ്രാഹ്മണ സ്ത്രീ കാഞ്ഞിരംകാട്ടിലെ കള്ളന്മാർക്ക് ദാനം ചെയ്തതാണ് ഈ പള്ളിയെന്നു പരാമർശിക്കുന്ന ചെമ്പ് തകിട് 1986-ൽ പള്ളിയുടെ പുനരുദ്ധാരണ സമയത്ത് കണ്ടെത്തിയിരുന്നു. 'കാഞ്ഞിരംകാട്' പിന്നീട് 'കാഞ്ഞിരംകോട്' എന്ന സ്ഥലപ്പേരായി മാറിയെന്നും കരുതുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 BHSE (19 November 2012). "Diocese of Quilon" (PDF). p. 4. ശേഖരിച്ചത് 30 May 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Panoramio - Photo of St.Antony's Church, Kanjiracode". panoramio.com. മൂലതാളിൽ നിന്നും 2018-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 May 2013.
  3. "St.Antony's Church Kanjiracode". wikimapia.org. 8 November 2012. ശേഖരിച്ചത് 30 May 2013.