കിളികൊല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിളികൊല്ലൂർ

കിളിക്കൊല്ലൂർ
കിളികൊല്ലൂർ തീവണ്ടി നിലയം
കിളികൊല്ലൂർ is located in Kerala
കിളികൊല്ലൂർ
കിളികൊല്ലൂർ
കേരളത്തിലെ സ്ഥാനം
Coordinates: 8°55′2.76″N 76°37′59.08″E / 8.9174333°N 76.6330778°E / 8.9174333; 76.6330778Coordinates: 8°55′2.76″N 76°37′59.08″E / 8.9174333°N 76.6330778°E / 8.9174333; 76.6330778
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
Government
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
Area
 • Total11.24 കി.മീ.2(4.34 ച മൈ)
Languages
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)
പിൻകോഡ്
691004
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കിളികൊല്ലൂർ.[1] കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. [2][3] ഇവിടെ ദേശീയപാത 744-നു സമീപം കിളികൊല്ലൂർ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നുണ്ട്. കൊല്ലം, പരവൂർ, പുനലൂർ, തിരുവനന്തപുരം, കന്യാകുമാരി, എറണാകുളം, ഗുരുവായൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള തീവണ്ടികൾക്ക് ഈ നിലയത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.[4][5] കിളികൊല്ലൂരിനു സമീപം കരിക്കോട് ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥിതിചെയ്യുന്നു.[6] കൊല്ലം കോർപ്പറേഷന്റെ ഒരു സോണൽ ഓഫീസും കിളികൊല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദനത്തോപ്പ്, കുണ്ടറ, കല്ലുംതാഴം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.

ചരിത്രം[തിരുത്തുക]

1953-ൽ കിളിക്കൊല്ലൂർ പഞ്ചായത്ത് രൂപീകൃതമായി. കൊല്ലം ജില്ലയിൽ അഞ്ചാലുംമൂട് ബ്ലോക്കിൽ ഉൾപ്പെട്ടിരുന്ന ഈ പഞ്ചായത്തിന് 11.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു.[7] 2000-ത്തിൽ കൊല്ലം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ കിളികൊല്ലൂരിനെ കൊല്ലം കോർപ്പറേഷനോടു കൂട്ടിച്ചേർത്തു.[8][9]

എത്തിച്ചേരുവാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Building Permit Management System -Kollam Corporation". ശേഖരിച്ചത് 16 December 2014.
  2. [1] Expoters Directory - The Cashew Export Promotion Council of India
  3. [2] Pincode of Kilikollur, Kollam
  4. [3] Trains from Kilikollur - Indiarailinfo
  5. [4] Six new stops for Punalur - Guruvayur train : TOI
  6. [5] TKM College of Engineering, Kollam
  7. [6] Welcome to the Land of Cashews - Kollam
  8. "Archived copy" (PDF). മൂലതാളിൽ (PDF) നിന്നും 2014-07-14-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 2015-12-13.CS1 maint: Archived copy as title (link) Rapid Baseline Assessment - Kollam City
  9. [7] Residents' associations hail UDF panel decision - The Hindu
"https://ml.wikipedia.org/w/index.php?title=കിളികൊല്ലൂർ&oldid=2650222" എന്ന താളിൽനിന്ന് ശേഖരിച്ചത്