കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ | ||
---|---|---|
General information | ||
Other names | Kollam KSRTC Bus Station | |
Location | കച്ചേരി, കൊല്ലം, കേരളം ഇന്ത്യ | |
Coordinates | 8°53′28″N 76°35′06″E / 8.891194°N 76.585128°E | |
Owned by | കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ | |
Operated by | കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ | |
Construction | ||
Structure type | At Grade | |
Parking | ഉണ്ട് | |
Services | ||
Intrastate, Interstate, JnNURM Volvo services
|
കൊല്ലം ജില്ലയിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനു കീഴിലുള്ള ഒരു പ്രധാനപ്പെട്ട ബസ് സ്റ്റേഷനാണ് കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ അഥവാ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സി. ബസ്സുകൾ വന്നുചേരുന്നതിനും നിർത്തിയിടുന്നതിനും യാത്ര പുറപ്പെടുന്നതിനും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ഈ ബസ് സ്റ്റേഷന് KLM എന്ന കോഡാണ് നൽകിയിരിക്കുന്നത്.[1][2] കൊല്ലം താലൂക്ക് കച്ചേരിയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ടെർമിനലിനു സമീപം അഷ്ടമുടിക്കായലിന്റെ തീരത്താണ് ബസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ബസിൽ യാത്ര ചെയ്യാൻ സാധിക്കും.
സേവനങ്ങൾ
[തിരുത്തുക]കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പ്രധാനപ്പെട്ട ഡിപ്പോകളിലൊന്നാണ് കൊല്ലത്തേത്.[3] ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് എൻ.എച്ച്. 66, എൻ.എച്ച്. 183, എൻ.എച്ച്. 744 എന്നീ ദേശീയപാതകളിലൂടെ ബസ് സർവീസ് നടത്താൻ ഈ സ്റ്റേഷനു കഴിയുന്നു. ഇവിടെ നിന്ന് തൂത്തുക്കുടി, മധുര, തിരുനെൽവേലി, തെങ്കാശി എന്നീ സ്ഥലങ്ങളിലേക്കും ബസ്സുകൾ പുറപ്പെടുന്നുണ്ട്.[4] എ.സി. വോൾവോ, എ.സി. ഗരുഡ, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി എന്നിങ്ങനെ കെ.എസ്.ആർ.ടി.സി.യുടെ വിവിധ ബസ് സർവീസുകൾ ഇവിടെ ലഭ്യമാണ്.[5][6] കൊല്ലം ബസ് സ്റ്റേഷനിൽ നിന്ന് മികച്ച വരുമാനമാണ് കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്നത്.[7]
ആധുനികീകരണം
[തിരുത്തുക]ടിക്കറ്റ് ബുക്കിംഗ് സംവിധാനം പരിഷ്കരിക്കുന്നതിനും സേവനങ്ങൾ പൂർണ്ണമായും ഓൺലൈനാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നു.[8][9] ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡിൽ ഒരു പ്രവർത്തനകേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്.[10]
അവലംബം
[തിരുത്തുക]- ↑ "Fund mobilisation for cancer patients". The Hindu. Retrieved 19 January 2017.
- ↑ "Depots - KSRTC official website". Archived from the original on 2011-03-14. Retrieved 2017-10-25.
- ↑ "Kollam KSRTC Depot". Archived from the original on 2015-02-14. Retrieved 2017-10-25.
- ↑ "TNSTC Blog". Retrieved 22 April 2015.
- ↑ "The first batch of JNNURM buses for 12 districts arrives". Retrieved 22 April 2015.
- ↑ "Kollam KSRTC Depot". Archived from the original on 2017-11-08. Retrieved 2017-10-25.
- ↑ Kollam KSRTC Zone
- ↑ Real-time booking on KSRTC buses soon
- ↑ Rs. 59.8-crore aid for KSRTC
- ↑ "Shortage of drivers may hit services". The New Indian Express. Archived from the original on 2014-08-22. Retrieved 2014-08-21.