കൊല്ലം സിറ്റി പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊല്ലം സിറ്റി പോലീസ്
Flag of Kerala Police.svg
The official flag of Kerala Police
Motto"മൃദു ഭാവെ, ദൃഢ കൃത്യേ"
Mridu Bhave Dhrida Kruthye
Soft Temperament, Firm Action
Agency overview
Formedമാർച്ച് 01, 2011
Preceding agencyകൊല്ലം ജില്ലാ പോലീസ്
Employees439[1]
Legal personalityGovernmental: Government agency
Jurisdictional structure
Operations jurisdiction*നഗരം of കൊല്ലം, ഇന്ത്യ
Population1,110,668
Legal jurisdictionKollam Metropolitan Area
(Kollam City, Karunagappally & Chathannoor)
General nature
Operational structure
Overviewed byGovernment of Kerala
HeadquartersThe Office of the Commissioner of Police, Tillery, Kollam
Elected officer responsiblePinarayi Vijayan (Home Minister)
Agency executiveAjeetha Begum IPS[2], Commissioner of Police
Parent agencyKerala Police
Units
List
 • Control Room
 • Crime Detachment
 • Women Police (Vanitha Cell)
 • Foreigners Registration Office
 • District Crime Records Bureau
 • Dog Squad
 • Coastal Police Station
 • City Special Branch
 • District Armed Reserve
 • Marine Enforcement Unit
 • Traffic Unit
 • Special Branch (SB)
 • Anti-Goonda Squad
Divisions
List
 • Kollam City
 • Karunagappally
 • Chathannoor
Facilities
Stations17
Sniffer Dogs (Bomb and Narcotics)s3
Website
Kollam City Police - Official website
Footnotes
* Divisional agency: Division of the country, over which the agency has usual operational jurisdiction.

കൊല്ലം നഗരത്തിന്റെയും കരുനാഗപ്പള്ളി നഗരസഭയുടെയും ചവറ, ചാത്തന്നൂർ, പരവൂർ എന്നീ ഡിവിഷനുകളുടെയും ക്രമസമാധാന പരിപാലനത്തിനും നിയമനിർവ്വഹണത്തിനുമായി രൂപീകരിച്ചിട്ടുള്ള കേരളാ പോലീസിന്റെ ഒരു ഉപവിഭാഗമാണ് കൊല്ലം സിറ്റി പോലീസ് (ഇംഗ്ലീഷ്: Kollam City Police).[3][4] 2011 മാർച്ച് 1-നാണ് ഇത് രൂപീകരിച്ചത്. സിറ്റി പോലീസ് കമ്മീഷണർ എന്ന ഉദ്യോഗസ്ഥനാണ് ഇതിന്റെ മേധാവി. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി കൊല്ലം കന്റോൺമെന്റിലെ ആംഡ് റിസർവ്വ് പോലീസ് ഫോഴ്സ് ക്യാമ്പിനു സമീപം സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

2011 ഫെബ്രുവരി 5-ലെ കേരള സർക്കാർ ഉത്തരവ് പ്രകാരം കൊല്ലം ജില്ലാ പോലീസിനെ കൊല്ലം അർബൻ പോലീസ് ഡിസ്ട്രിക്ട് (കൊല്ലം സിറ്റി പോലീസ്) എന്നും കൊല്ലം റൂറൽ പോലീസ് ഡിസ്ട്രിക്ട് എന്നും രണ്ടായി വിഭജിച്ചു. കൊല്ലം ആസ്ഥാനമായുള്ള സിറ്റി പോലീസിന്റെ ചുമതല സിറ്റി പോലീസ് കമ്മീഷണറും കൊട്ടാരക്കര ആസ്ഥാനമായുള്ള റൂറൽ പോലീസിന്റെ ചുമതല ഡിസ്ട്രിക്ട് പോലീസ് ചീഫും നിർവ്വഹിക്കുന്നു. രണ്ടു പോലീസ് മേധാവികളും തിരുവനന്തപുരം റേഞ്ചിലെ ഇൻസ്പെക്ടർ ജനറലിനു റിപ്പോർട്ട് സമർപ്പിക്കുന്നു.[5]

നിയമനിർവ്വഹണം[തിരുത്തുക]

ആംഡ് റിസർവ് പോലീസ് ക്യാമ്പ്, കൊല്ലം കന്റോൺമെന്റ്

നിയമനിർവ്വഹണം നടപ്പാക്കുന്നതിനായി കൊല്ലം സിറ്റി പോലീസിനു കീഴിൽ 17 പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ എട്ടെണ്ണം കൊല്ലം ഡിവിഷനു കീഴിലും 4 എണ്ണം കരുനാഗപ്പള്ളി ഡിവിഷനു കീഴിലും 4 എണ്ണം ചാത്തന്നൂർ ഡിവിഷനു കീഴിലും ഉൾപ്പെടുന്നു.[6][7][8]

കൊല്ലം ഡിവിഷൻ[തിരുത്തുക]

ചാത്തന്നൂർ ഡിവിഷൻ[തിരുത്തുക]

കരുനാഗപ്പള്ളി ഡിവിഷൻ[തിരുത്തുക]

മറ്റു വിഭാഗങ്ങൾ[തിരുത്തുക]

കൊല്ലം ജില്ലാ പോലീസിന്റെ ഡോഗ് സ്ക്വാഡ് ആശ്രാമത്ത് പ്രവർത്തിക്കുന്നു. 2010 മാർച്ച് 2-ന് എസ്.പി.യായിരുന്ന ഹർഷിത അട്ടലൂരിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.[11] 2016 നവംബർ 3-ന് കൊല്ലം സിറ്റി പോലീസിന്റെ ഗുണ്ടാ സ്ക്വാഡും രൂപീകരിച്ചു. പത്ത് അംഗങ്ങളുള്ള ഈ സ്ക്വാഡിന്റെ തലവൻ സബ് ഇൻസ്പെക്ടറാണ്.[12]

സിറ്റി പോലീസ് കമ്മീഷണർമാർ[തിരുത്തുക]

 • എൻ. ഗോപാലകൃഷ്ണൻ ഐ.പി.എസ്. (1 മാർച്ച് 2011 - 20 ജൂൺ 2011)
 • ടി.ജെ. ജോസ് IPS [DIG] (20 ജൂൺ 2011 - 9 ജനുവരി 2012)
 • ഗോപേഷ് അഗർവാൾ IPS [DIG] (9 ജനുവരി 2012 - 4 ഫെബ്രുവരി 2012)
 • സാം ക്രിസ്റ്റി ഡാനിയേൽ [Addl. Charge] KPS (4 ഫെബ്രുവരി 2012 - 21 ഫെബ്രുവരി 2012)
 • ദേബേഷ് കുമാർ ബെഹ്റ IPS (21 ഫെബ്രുവരി 2012 - 27 ഓഗസ്റ്റ് 2014)
 • വി. സുരേഷ് കുമാർ IPS (27 ഓഗസ്റ്റ് 2014 – 29 ഏപ്രിൽ 2015)
 • പി. പ്രകാശ് IPS (29 ഏപ്രിൽ 2015 - 13 ജൂൺ 2016)
 • എസ്. സതീഷ് ബിനോ IPS (13 ജൂൺ 2016 – 6 ജൂൺ 2017)[13]
 • അജിതാ ബീഗം IPS (7 ജൂൺ 2017 - തുടരുന്നു)[14][15]

അവലംബം[തിരുത്തുക]

 1. "Particulars of functions and details of each unit /Office" (PDF). Kollam, Kerala: Kollam City Police. 2013-08-01. ശേഖരിച്ചത് 2014-11-13.
 2. "Minor shuffle in police department". Times of India. ശേഖരിച്ചത് 2017-06-07.
 3. "Mobile Numbers - Kollam City Police". Official Website. ശേഖരിച്ചത് 2014-11-13.
 4. "Hello Kerala Police - Kollam City". Kerala Police. മൂലതാളിൽ നിന്നും 2014-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-13.
 5. "About Us - Kollam Rural Police". Kollam Rural Police. മൂലതാളിൽ നിന്നും 2014-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-13.
 6. "Police Offices - Kollam City Police". Official Website. ശേഖരിച്ചത് 2014-11-13.
 7. "Govt. Departments - Kollam Police" (PDF). Govt. of Kerala. ശേഖരിച്ചത് 2014-11-13.
 8. "Directory - Kollam Police" (PDF). Govt. of Kerala. ശേഖരിച്ചത് 2014-11-13.
 9. "All-women police stations in 6 districts in Kerala - The Hindu". ശേഖരിച്ചത് 25 September 2015.
 10. "Minor shuffle in police department". Times of India. ശേഖരിച്ചത് 2017-06-07.
 11. "New dog squad complex in Kollam - The Hindu". The Hindu. ശേഖരിച്ചത് 2015-02-05.
 12. "Kerala police adopts decentralised system for anti-goonda squad". The New Indian Express. ശേഖരിച്ചത് 2016-11-04.
 13. "History - Kollam City Police". Kollam City Police. ശേഖരിച്ചത് 2016-10-24.
 14. "History - Kollam City Police". Nyoooz.com. ശേഖരിച്ചത് 2016-10-24.
 15. "District Police Chief". Kerala Police. ശേഖരിച്ചത് 6 December 2016.
"https://ml.wikipedia.org/w/index.php?title=കൊല്ലം_സിറ്റി_പോലീസ്&oldid=3629745" എന്ന താളിൽനിന്ന് ശേഖരിച്ചത്