ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ 2016-ൽ | |
| തരം | പബ്ലിക് |
|---|---|
| ഡയറക്ടർ | പി.എൻ.സി. മേനോൻ |
| വിദ്യാർത്ഥികൾ | 2000 |
| സ്ഥലം | കൊല്ലം, കേരളം, |
| ക്യാമ്പസ് | 9.02 ഏക്കർ |
| വെബ്‌സൈറ്റ് | http://www.iiic.ac.in |
കൊല്ലം ജില്ലയിലെ ചവറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കേരള സർക്കാർ ആരംഭിച്ചതാണ് ഈ സ്ഥാപനം. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ നിർമ്മാണത്തൊഴിലാളികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുക, വിദേശത്തു ജോലി നേടാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[1] കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനാണ് സ്ഥാപനത്തിന്റെ മേൽനോട്ടച്ചുമതല.
ചരിത്രം
[തിരുത്തുക]നിർമ്മാണത്തൊഴിലാളികൾക്കായി ഒരു അക്കാദമി തുടങ്ങുക എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് 2008-ലെ എൽ.ഡി.എഫ്. സർക്കാരാണ്. 'കേരള കൺസ്ട്രക്ഷൻ അക്കാദമി' എന്ന പേരിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ഇത് തുടങ്ങാനായിരുന്നു പദ്ധതി. പിന്നീട് യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ചവറയിലേക്കു മാറ്റി. സ്ഥാപനത്തിന് 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ' എന്ന പേരു നൽകാനും തീരുമാനിച്ചു.[2] 2013 മാർച്ച് 15-ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതിക്കു തറക്കല്ലിട്ടു.[3]
കോഴ്‌സുകൾ
[തിരുത്തുക]പ്രാരംഭ ഘട്ടത്തിൽ, സൂപ്പർവൈസറി ലെവലിലുള്ള ഒരു കോഴ്‌സിനൊപ്പം മൂന്ന് ടെക്‌നീഷ്യൻ, മാനേജീരിയൽ ലെവൽ കോഴ്‌സുകളും ഉണ്ടായിരിക്കും. പ്ലംബിംഗ് എഞ്ചിനീയറിംഗിൽ ഒരു അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമും ഉണ്ടായിരിക്കും. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബി.ടെക്. യോഗ്യതയുള്ളവർക്ക് കോഴ്‌സുകളിൽ ചേരാം.[4]
പ്രാധാന്യം
[തിരുത്തുക]2016-ലെ കണക്കുപ്രകാരം കേരളത്തിൽ 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.[5] ഇവരിൽ ഭൂരിഭാഗം പേരും ബംഗാൾ, ബീഹാർ, അസം, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിലെ നിർമ്മാണമേഖലയുടെ നല്ലൊരു ഭാഗവും അന്യസംസ്ഥാന തൊഴിലാളികൾ കൈകാര്യം ചെയ്യുന്നു.[6][7][8] സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസവും കുറഞ്ഞവരായതിനാൽ ഇവരിൽ 70 ശതമാനം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്.[5] ഇവർക്ക് വേണ്ടത്ര പരിശീലനം നൽകേണ്ടത് അത്യാവശ്യമായി വന്നു. ഇതിനായി ജില്ലകൾ തോറും നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ കേരള സർക്കാർ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനം ഇത്തരത്തിലുള്ള ഒരു നൈപുണ്യവികസന കേന്ദ്രമാണ്.[5] നിർമ്മാണത്തൊഴിലാളികൾക്കു തൊഴിൽ പരിശീലനം നൽകുകയും അവരെ വിദേശ ജോലി നേടാൻ പോലും പ്രാപ്തരാക്കി മാറ്റുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[9]
കേരള സംസ്ഥാനം വിവിധ ജോലികൾക്കായി കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നു. കേരളത്തിൽ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് പ്രധാനമായും നിർമ്മാണ മേഖലയിലാണ്. കൊല്ലം നഗരവും പുനലൂർ, കൊല്ലം ജില്ലയിലെ പറവൂർ, പെരുമ്പാവൂർ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളും ക്രമേണ വടക്കേ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെക്കൊണ്ട് നിറഞ്ഞുവരികയാണ്.[10][11][12] അതിനാൽ അവിദഗ്ദ്ധ വീട്ടുജോലിക്കാരെയും കുടിയേറ്റ തൊഴിലാളികളെയും വികസിപ്പിക്കുന്നതിനുള്ള ഒരു സ്ഥാപനം കേരളത്തിൽ അത്യാവശ്യമായി മാറിയിരിക്കുന്നു. മേസൺമാരെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ബ്രിട്ടൻ ആസ്ഥാനമായുള്ള സിറ്റി ആൻഡ് ഗിൽഡ്‌സ് എന്ന സംഘടനയിൽ നിന്ന് സർട്ടിഫിക്കേഷൻ നേടുന്നതിനും പരിശീലിപ്പിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യം.[13]
2018 മെയ് മാസത്തിൽ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), കെഎഎഎസിന് കീഴിൽ IIIC-കൊല്ലത്ത് നൽകുന്ന കോഴ്സുകളിൽ സഹകരിക്കുന്ന
യ് 30 ന് കേരള തൊഴിൽ, എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ഒരു ധാരണാപത്രം ഒപ്പുവച്ചു.[14]
ക്യാമ്പസ്
[തിരുത്തുക]ചവറയിൽ ദേശീയപാത 66-നു സമീപമുള്ള 9.02 ഏക്കർ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 235100 ചതുരശ്ര അടി വിസ്തൃതിയുള്ള ക്യാമ്പസ് നിർമ്മിക്കുവാൻ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനു പദ്ധതിയുണ്ട്.[15] ഏകദേശം 100 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്.
ഐഐഐസി-കൊല്ലത്തിന്റെ പദ്ധതി വിവരങ്ങൾ
[തിരുത്തുക]- ആകെ വിസ്തീർണ്ണം - 9.02 ഏക്കർ
- ആകെ നിർമ്മിച്ച സ്ഥലം - 235102 ചതുരശ്ര അടി
- ബ്ലോക്കുകൾ - അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പരിശീലന ബ്ലോക്ക്, കാന്റീൻ, സബ്സ്റ്റേഷൻ മുതലായവ.
- ആകെ കണക്കാക്കിയ പദ്ധതി ചെലവ് - 100 കോടി രൂപ
- പ്രധാന കെട്ടിടം - 1.5 ലക്ഷം ചതുരശ്ര അടി, 38 ക്ലാസ് മുറികൾ, 10 ഓഫീസ് മുറികൾ, കാന്റീൻ മുതലായവ.
- ഹോസ്റ്റൽ കെട്ടിടം - 35,000 ചതുരശ്ര അടി, 54 മുറികൾ, കാന്റീൻ മുതലായവ[16]
സൗകര്യങ്ങൾ
[തിരുത്തുക]- ബയോ-ഡീഗ്രേഡബിൾ വസ്തുക്കൾ ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ കാമ്പസ്.
- തുടക്കം മുതൽ തന്നെ പ്ലാസ്റ്റിക് രഹിത കാമ്പസ്.
- ഫോട്ടോവോൾട്ടെയ്‌ക്‌സ് ഉപയോഗിക്കുന്ന LED അധിഷ്ഠിത തെരുവ്, ബാഹ്യ ലൈറ്റിംഗ് സംവിധാനങ്ങൾ
- പാചക വാതക ആവശ്യകതകളുടെ 30% ബയോഗ്യാസ് പ്ലാന്റുകൾ വഴി നിറവേറ്റുന്നു
- വെള്ളം പാഴാകാതിരിക്കാൻ മഴവെള്ള സംഭരണം സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്
- ആധുനികവും ഗാർഹികവുമായ ഹോസ്റ്റലുകളുള്ള റെസിഡൻഷ്യൽ കാമ്പസ്
- മലിനജല സംസ്‌കരണ പ്ലാന്റ്
- മൾട്ടിമീഡിയ സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ
- കാന്റീൻ
- സെൻട്രൽ ലൈബ്രറി
- ഭാഷാ ലാബ്
- ഗതാഗത സൗകര്യം
- അടിയന്തര വൈദ്യ പരിചരണം.
- ബാങ്ക് കൗണ്ടറും എടിഎമ്മും
- ഗസ്റ്റ് ഹൗസും.
- സ്റ്റാഫ് ക്വാർട്ടേഴ്‌സ്[17]
അവലംബം
[തിരുത്തുക]- ↑ "States-Ministry of Skill Development & Entrepreneurship". Government of India. Retrieved 16 July 2015.
- ↑ "Academy for construction workers on the cards". TNIE. Retrieved 5 March 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Foundation Stone Laying Ceremony of Indian Institute of Infrastructure and Construction (IIIC)". KASE. Archived from the original on 16 July 2015. Retrieved 16 July 2015.
- ↑ "IIIC: ULCC comes up with world class institute". Indian Cooperative. Retrieved 23 July 2018.
- 1 2 3 ഡി. രത്നരാജ്, ജോമോൻ മാത്യു (2017-10-18). "കുടിയേറി വരുന്നവരുടെ കേരളം". മാതൃഭൂമി ദിനപത്രം. Retrieved 2017-12-25.
{{cite web}}: CS1 maint: deprecated archival service (link) - ↑ "With migrant workers, Hindi settles down among Kerala locals". The Indian Express. Retrieved 16 July 2015.
- ↑ "Safety Cards Issued to Migrant Labourers". The New Indian Express. Archived from the original on 2016-03-04. Retrieved 16 July 2015.
- ↑ "Migrant workers in Kerala travel over 3,000 km to vote". Business Line. Retrieved 16 July 2015.
- ↑ "Kerala's infrastructure and construction institute to train masons to become engineers". Economic Times. Retrieved 16 July 2015.
- ↑ "With migrant workers, Hindi settles down among Kerala locals". The Indian Express. Retrieved 16 July 2015.
- ↑ "Safety Cards Issued to Migrant Labourers". The New Indian Express. Archived from the original on 17 July 2015. Retrieved 16 July 2015.
- ↑ "Migrant workers in Kerala travel over 3,000 km to vote". Business Line. Retrieved 16 July 2015.</refകൊല്ലം പോലുള്ള സ്ഥലങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ സാക്ഷരതാ തുല്യതാ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ തുടങ്ങിയിരിക്കുന്നു. <ref>"Kerala government schools become a boon for migrants". Hindustantimes. 1 February 2020. Retrieved 2 February 2020.
- ↑ "Kerala's infrastructure and construction institute to train masons to become engineers". The Economic Times. Retrieved 16 July 2015.
- ↑ "KASE to sign pact with ULCCS for courses in IIIC". UNI. 29 May 2018. Retrieved 30 May 2018.
- ↑ "Setting up and operation of Indian Institute of Infrastructure and Construction(IIIC) at Chavara, Kollam" (PDF). Kerala Academy for Skills Excellence. Archived from the original (PDF) on 2016-03-04. Retrieved 16 July 2015.
- ↑ "Rs 100-crore infrastructure academy a non-starter". Deccan Chronicle. Retrieved 12 January 2018.
- ↑ "Setting up and operation of Indian Institute of Infrastructure and Construction(IIIC) at Chavara, Kollam" (PDF). Kerala Academy for Skills Excellence. Archived from the original (PDF) on 4 March 2016. Retrieved 16 July 2015.