റെസിഡൻസി റോഡ്, കൊല്ലം
റെസിഡൻസി റോഡ് | |
---|---|
Residency Road | |
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കൊല്ലം കോർപ്പറേഷൻ | |
നീളം | 1.6 km (1.0 mi) |
പ്രധാന ജംഗ്ഷനുകൾ | |
തെക്ക് അവസാനം | ചിന്നക്കട |
ആശ്രാമം മുനീശ്വരൻ കോവിൽ | |
വടക്ക് അവസാനം | ആശ്രാമം ബ്രിട്ടീഷ് റെസിഡൻസി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രധാനപ്പെട്ട റോഡാണ് റെസിഡൻസി റോഡ് (ഇംഗ്ലീഷ്: Residency Road). ചിന്നക്കടയിൽ നിന്നാരംഭിച്ച് ആശ്രാമം ബ്രിട്ടീഷ് റെസിഡൻസിയിൽ അവസാനിക്കുന്ന റോഡിന് 1.6 കിലോമീറ്റർ നീളമുണ്ട്. ബ്രിട്ടീഷ് റെസിഡൻസിയിൽ അവസാനിക്കുന്നതിനാലാണ് ഈ പാതയ്ക്ക് 'റെസിഡൻസി റോഡ്' എന്ന പേരു ലഭിച്ചത്.
ചരിത്രം
[തിരുത്തുക]കൊല്ലം ആശ്രാമത്ത് സ്ഥിതി ചെയ്യുന്ന ഒരു മാളികയാണ് ബ്രിട്ടീഷ് റെസിഡൻസി. ഇത് ഗവൺമെന്റ് റെസ്റ്റ് ഹൗസ്, റെസിഡൻസി ബംഗ്ലാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കുവാൻ 1810 നിർമിച്ചതാണ് ഈ കൊട്ടാരം. കപ്പലണ്ടി മുക്കിനെ ബ്രിട്ടീഷ് റസിഡൻസിയുമായി ബന്ധിപ്പിച്ചിരുന്ന റോഡിനെയാണ് പണ്ട് റസിഡൻസി റോഡെന്നു വിളിച്ചിരുന്നത്.[1] 2010-ൽ കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ ആശ്രാമം ലിങ്ക് റോഡിന്റെ ഉദ്ഘാടനം നടന്നതോടെ കപ്പലണ്ടിമുക്ക് മുതൽ ആശ്രാമം വരെയുള്ള ഭാഗത്തെ ലിങ്ക് റോഡ് എന്നുവിളിക്കുവാൻ തുടങ്ങി. പിന്നീട് ചിന്നക്കട മുതൽ റെസിഡൻസി വരെയുള്ള റോഡ് റെസിഡൻസി റോഡെന്നും അറിയപ്പെടാൻ തുടങ്ങി.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]റെസിഡൻസി റോഡിനിരുവശവും ധാരാളം പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യമേഖല സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു. അവയാണ്,
- ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച്
- പുളിമൂട്ടിൽ സിൽക്ക്സ്
- ഹോട്ടൽ വൈദ്യ [2]
- ക്യു.ആർ.എസ്. റീട്ടെയിൽ
- സോണി സെന്റർ
- സപ്ലൈകോ
- ക്വയ്ലോൺ കോർപ്പറേറ്റീവ് അർബൻ ബാങ്ക് [3]
- കർണാടക ബാങ്ക്
അവലംബം
[തിരുത്തുക]- ↑ "Greens oppose felling of trees for road work — The Hindu". The Hindu. Retrieved 20 March 2015.
- ↑ "Hotel Vaidya - Official Website". Hotel Vaidya. Archived from the original on 2017-05-13. Retrieved 20 March 2015.
- ↑ "Quilon Co-operative Urban Bank - Official Website". Quilon Co-operative Urban Bank. Retrieved 20 March 2015.