റെസിഡൻസി റോഡ്, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Residency Road എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെസിഡൻസി റോഡ്
Residency Road
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കൊല്ലം കോർപ്പറേഷൻ
നീളം1.6 km (1.0 mi)
പ്രധാന ജംഗ്ഷനുകൾ
തെക്ക് അവസാനംചിന്നക്കട
 ആശ്രാമം മുനീശ്വരൻ കോവിൽ
വടക്ക് അവസാനംആശ്രാമം ബ്രിട്ടീഷ് റെസിഡൻസി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രധാനപ്പെട്ട റോഡാണ് റെസിഡൻസി റോഡ് (ഇംഗ്ലീഷ്: Residency Road). ചിന്നക്കടയിൽ നിന്നാരംഭിച്ച് ആശ്രാമം ബ്രിട്ടീഷ് റെസിഡൻസിയിൽ അവസാനിക്കുന്ന റോഡിന് 1.6 കിലോമീറ്റർ നീളമുണ്ട്. ബ്രിട്ടീഷ് റെസിഡൻസിയിൽ അവസാനിക്കുന്നതിനാലാണ് ഈ പാതയ്ക്ക് 'റെസിഡൻസി റോഡ്' എന്ന പേരു ലഭിച്ചത്.

ചരിത്രം[തിരുത്തുക]

കൊല്ലം ആശ്രാമത്ത് സ്ഥിതി ചെയ്യുന്ന ഒരു മാളികയാണ് ബ്രിട്ടീഷ് റെസിഡൻസി. ഇത് ഗവൺമെന്റ് റെസ്റ്റ് ഹൗസ്, റെസിഡൻസി ബംഗ്ലാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കുവാൻ 1810 നിർമിച്ചതാണ് ഈ കൊട്ടാരം. കപ്പലണ്ടി മുക്കിനെ ബ്രിട്ടീഷ് റസിഡൻസിയുമായി ബന്ധിപ്പിച്ചിരുന്ന റോഡിനെയാണ് പണ്ട് റസിഡൻസി റോഡെന്നു വിളിച്ചിരുന്നത്.[1] 2010-ൽ കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ ആശ്രാമം ലിങ്ക് റോഡിന്റെ ഉദ്ഘാടനം നടന്നതോടെ കപ്പലണ്ടിമുക്ക് മുതൽ ആശ്രാമം വരെയുള്ള ഭാഗത്തെ ലിങ്ക് റോഡ് എന്നുവിളിക്കുവാൻ തുടങ്ങി. പിന്നീട് ചിന്നക്കട മുതൽ റെസിഡൻസി വരെയുള്ള റോഡ് റെസിഡൻസി റോഡെന്നും അറിയപ്പെടാൻ തുടങ്ങി.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

റെസിഡൻസി റോഡിനിരുവശവും ധാരാളം പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യമേഖല സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു. അവയാണ്,

അവലംബം[തിരുത്തുക]

  1. "Greens oppose felling of trees for road work — The Hindu". The Hindu. Retrieved 20 March 2015.
  2. "Hotel Vaidya - Official Website". Hotel Vaidya. Archived from the original on 2017-05-13. Retrieved 20 March 2015.
  3. "Quilon Co-operative Urban Bank - Official Website". Quilon Co-operative Urban Bank. Retrieved 20 March 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെസിഡൻസി_റോഡ്,_കൊല്ലം&oldid=3808060" എന്ന താളിൽനിന്ന് ശേഖരിച്ചത്