Jump to content

നെൽക്കിണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതന കേരളത്തിലെ ഒരു തുറമുഖനഗരമാണ് നെൽക്കിണ്ട[1][2]. ആയ് രാജവംശത്തിന്റെ തലസ്ഥാനമാണെന്നു കരുതുന്ന നെൽക്കിണ്ടയെപ്പറ്റിയുള്ള വിവരങ്ങൾ പ്ലിനിയുടെ ഗ്രന്ഥങ്ങളിലും എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ എന്നിവയിലും കാണാം.പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ യിൽ പറയുന്ന സൂചന പ്രകാരം കോട്ടയമോ കോട്ടയത്തിനു വളരെ അടുത്തുള്ള സ്ഥലമോ ആണ് നെൽകിണ്ട എന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. എന്നാൽ കൊല്ലം ജില്ലയിലെ നീണ്ടകര (കല്ലട)[3], തിരുവല്ലയ്ക്കടുത്തുള്ള നിരണം[4] ഇവയിലേതോ ഒന്ന് നെൽക്കിണ്ടയാണെന്നും ചരിത്രകാരന്മാർ കരുതുന്നു. കോട്ടയം, നീർക്കുന്നം എന്നിവയും നെൽക്കിണ്ടയ്ക്ക് സാധ്യത കൽപിക്കുന്ന സ്ഥലങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-25. Retrieved 2015-03-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-13. Retrieved 2015-03-15.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-19. Retrieved 2015-03-15.
  4. http://www.janmabhumidaily.com/news273259[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നെൽക്കിണ്ട&oldid=4133445" എന്ന താളിൽനിന്ന് ശേഖരിച്ചത്