കേരള പ്രിമോ പൈപ്പ് ഫാക്ടറി
പൊതുമേഖല | |
വ്യവസായം | പൈപ്പ് |
ആസ്ഥാനം | ,പുത്തൻതുറ കൊല്ലം , |
കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്തിരുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണു കേരള പ്രിമോ പൈപ്പ് ഫാക്ടറി[1] 1961 സെപ്റ്റംബർ 12നു പ്രവർത്തനമാരംഭിച്ച[2] കമ്പനി നഷ്ടത്തെ തുടർന്ന് 1993ൽ പ്രവർത്തനം അവസാനിപ്പിക്കുകയും 1997ൽ അടച്ചുപൂട്ടുകയുമായിരുന്നു.[3] കേരള വാട്ടർ അതോറിറ്റി ഉടമസ്ഥതയിലുള്ള 8 ഏക്കർ സ്ഥലത്ത് ഒരു പി.വി.സി. പൈപ്പ് കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നു.[4]
ചരിത്രം
[തിരുത്തുക]നീണ്ടകര-ശക്തികുളങ്ങര പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നും പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഇന്തോ-നോർവിജയിൻ പ്രോജക്ട് പ്രകാരമാണ് ചവറയിൽ 1958 ൽ ഫാക്ടറി സ്ഥാപിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആണ് ഉദ്ഘാടനം ചെയ്തത്.
ശുദ്ധ ജലവിതരണത്തിനു മാത്രമുള്ള പൈപ്പാണ് ആദ്യകാലത്ത് നിർമിച്ചിരുന്നത്. 1963 -ൽ വിവിധ വ്യാസത്തിലുള്ള ആർസിസി പൈപ്പുകളുടെ നിർമാണത്തിലേക്ക് കടന്നതോടെ പൈപ്പ് ഫാക്ട റി പൂർണതോതിൽ പ്രവർത്തനംതുടങ്ങി. ആദൃകാലത്ത് മൂന്നു ഷിഫ്റ്റുകൾ വരെ ഉണ്ടായിരുന്നു. പബ്ലിക് ഹെൽത്ത് എൻജിനിയറിംഗ് ഡിപ്പാർട്മെന്റിനു കീഴിലായിരുന്ന ഫാക്ടറി പിന്നീട് ജല അതോറിറ്റിയുടെ ചുമതലയിലേക്ക് മാറ്റി. 1998-ൽ ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചത്. ആദ്യകാലങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ശുദ്ധജല വിതരണത്തിനും പ്രിമോ ഫാക്ടറിയിൽ നിന്നുള്ള പൈപ്പുകളാണ് ഉപയോഗിച്ചത്. ഫാക്ടറി നിന്ന സ്ഥലം യുഡിഎഫ് ഭരണകാലത്ത് കൺസ്ട്രക്ഷൻ അക്കാദമി സ്ഥാപിക്കാനായി വിട്ടു നൽകി. നിലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ അക്കാദമി പ്രവർത്തിക്കുകയാണ്.
അവലംബം
[തിരുത്തുക]- ↑ http://kollam.nic.in/indu.htm
- ↑ https://www.zaubacorp.com/company/KERALA-PREMO-PIPE-FACTORY-LIMITED/U25209KL1961SGC001946
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/premo-pipe-factory-to-be-revived/article1169836.ece
- ↑ http://www.madhyamam.com/news/317844/141031[പ്രവർത്തിക്കാത്ത കണ്ണി]