നീണ്ടകര ഗ്രാമപഞ്ചായത്ത്
നീണ്ടകര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°57′3″N 76°32′37″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | പുത്തൻതുറ, ഫിഷർമെൻകോളനി, എ.എം.സി, പന്നയ്ക്കൽതുരുത്ത്, ആനാംകണ്ടം, നീണ്ടകര, മേരിലാന്റ്, വേട്ടുതറ, പോർട്ട് വാർഡ്, പരിമണം, ഫൌണ്ടേഷൻ, പരിമണം തെക്ക്, ആൽത്തറ ബീച്ച് |
ജനസംഖ്യ | |
ജനസംഖ്യ | 15,424 (2001) |
പുരുഷന്മാർ | • 7,727 (2001) |
സ്ത്രീകൾ | • 7,697 (2001) |
സാക്ഷരത നിരക്ക് | 89.57 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221313 |
LSG | • G020805 |
SEC | • G02052 |
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കുപരിധിയിൽ നീണ്ടകര വില്ലേജുൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് നീണ്ടകര. 10.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപ്പഞ്ചായത്താണ് നീണ്ടകര. കേരളത്തിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രം, തുറമുഖം എന്നീ നിലകളിൽ പുരാതനകാലം മുതൽ ശ്രദ്ധേയമാണ്. പ്ലീനി, ടോളമി തുടങ്ങിയ പുരാതന പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ നീണ്ടകര പരാമൃഷ്ടമായിട്ടുണ്ട്. മത്സ്യബന്ധന തുറമുഖമായ ഇവിടെ നിരവധി മത്സ്യസംസ്കരണശാലകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളിലധികവും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പരമ്പരാഗത രീതിക്കുപുറമേ, യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചും ഇവിടെ മത്സ്യബന്ധനം നടത്താറുണ്ട്.[1]
കൊല്ലം നഗരത്തിൽനിന്നും ഒൻപത് കി.മീ. വടക്കായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് 1953-ൽ ഇന്ത്യോ-നോർവീജിയൻ പ്രോജക്ട് ആരംഭിച്ചത്. ശക്തികുളങ്ങരയിലെ ബോട്ട് നിർമ്മാണ കേന്ദ്രം, മത്സ്യത്തൊഴിലാളി പരിശീലന സ്ഥാപനം, ഐസ് ഫാക്ടറി, റെഫ്രിജറേഷൻ പ്ലാന്റ് എന്നിവ ഈ പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. നീണ്ടകര കടൽത്തീരത്തെ മണലിൽ മോണസൈറ്റ്, ഇൽമനൈറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും നീളംകൂടിയ പാലങ്ങളിലൊന്നാണ് നീണ്ടകരയിലേത്. ഇവിടെ സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് നാലു നൂറ്റാണ്ടിലേറെ കാലപ്പഴക്കമുണ്ടെന്ന് അനുമാനിക്കുന്നു. പോർച്ചുഗീസുകാരാണ് ഈ പള്ളി നിർമിച്ചത്. തദ്ദേശീയരിൽ ഭൂരിഭാഗവും മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്ന ക്രിസ്തുമതവിശ്വാസികളാണ്.
അതിരുകൾ
[തിരുത്തുക]നീണ്ടകര ഗ്രാമപ്പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ചവറ തോട്, കിഴക്കുഭാഗത്തും തെക്കുഭാഗത്തും അഷ്ടമുടിക്കായൽ, പടിഞ്ഞാറുഭാഗത്ത് അറബിക്കടൽ എന്നിങ്ങനെയാണ്.
വാർഡുകൾ
[തിരുത്തുക]- എ.എം.സി
- പുത്തൻതുറ
- ഫിഷർമെൻ കോളനി
- പന്നയ്ക്കൽ തുരുത്തു
- ആനാംകണ്ടം
- നീണ്ടകര
- ഫോർട്ട് വാർഡ്
- വേട്ടുത്തറ
- പരിമണം തെക്ക്
- പരിമണം
- ഫൗണ്ടേഷൻ
- ആൽത്തറ ബീച്ച്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | ചവറ |
വിസ്തീര്ണ്ണം | 10.09 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15424 |
പുരുഷന്മാർ | 7727 |
സ്ത്രീകൾ | 7697 |
ജനസാന്ദ്രത | 1514 |
സ്ത്രീ : പുരുഷ അനുപാതം | 996 |
സാക്ഷരത | 89.57% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/neendakarapanchayat Archived 2016-04-22 at the Wayback Machine.
- Census data 2001
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നീണ്ടകര ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |