കേരള വാട്ടർ അതോറിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kerala Water Authority
Public sector
സ്ഥാപിതം1 April 1984[1]
ആസ്ഥാനംJalabhavan, Vellayambalam, Thiruvananthapuram, Kerala, India
വെബ്സൈറ്റ്www.kwa.kerala.gov.in

കേരളത്തിൽ ശുദ്ധജലം വിതരണം ചെയ്യാൻ കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള വാട്ടർ അതോറിറ്റി. 1984ലാണ് ഈ സ്ഥാപനം രൂപീകരിക്കപ്പെട്ടത്. അതുവരെ പബ്ലിക് ഹെൽത്ത് എന്ജിനീയറിംഗ് വകുപ്പ് (പി.എച്.ഇ.ഡി.) എന്ന സർക്കാർ വകുപ്പിനായിരുന്നു ജലവിതരണത്തിന്റെ ചുമതല. തുടക്കത്തിൽ ഈ സ്ഥാപനത്തിന്റെ പേര് കേരള വാട്ടർ ആന്റ് വെസ്റ്റ്‌ വാട്ടർ അതോറിറ്റി എന്നായിരുന്നു. പിന്നീട് 1986 ഇൽ കേരള വാട്ടർ സപ്ലേ ആന്റ് സ്വിവരേജ് ആക്റ്റ് പാസാക്കുകയും സ്ഥാപനത്തിന്റെ പേര് കേരള വാട്ടർ അതോറിറ്റി എന്നാക്കി മാറ്റുകയും ചെയ്തു.

ഉത്തരവാദിത്തങ്ങൾ[തിരുത്തുക]

കേരളത്തിലെ കുടിവള്ള വിതരണത്തിന്റെയും മലിനജല നിർമ്മാർജ്ജനത്തിന്റെയും ഉത്തരവാദിത്തം ഈ സ്ഥാപനത്തിൽ നിക്ഷിപ്തമാണ്.

സംഘടനാ സംവിധാനം[തിരുത്തുക]

കേരള സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അഥവാ സെക്രട്ടറി ആണ് ഈ സ്ഥാപനത്തിന്റെ ചെയർമാൻ. വാട്ടർ അതോറിറ്റി ബോർഡ് ആണ് ഏറ്റവും ഉയർന്ന ഭരണ കേന്ദ്രം. ചെയർമാനു പുറമേ ധനകാര്യ വകുപ്പ് സെക്രട്ടറി, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി, തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ബോർഡിൽ അംഗങ്ങളാണ്. വാട്ടർ അതോറിട്ടിയിലെ ഉദ്യോഗസ്ഥരായ മാനേജിംഗ് ഡയറക്ടർ, ടെക്നിക്കൽ മെമ്പർ, അക്കൌണ്ട്സ് മെമ്പർ എന്നിവരും സർക്കാർ നോമിനേറ്റു ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നു അംഗങ്ങളും കൂടി അടങ്ങുന്നതാണ് വാട്ടർ അതോറിറ്റി ബോർഡ്.

കുടിവള്ള പദ്ധതികൾ[തിരുത്തുക]

കേരള വാട്ടർ അതോറിറ്റി 71 നഗര കുടിവള്ള പദ്ധതികളും 2117 ഗ്രാമീണ കുടിവെള്ള പദ്ധതികളും അടക്കം ആകെ 2188 പദ്ധതികൾ നടത്തി വരുന്നു. കേരളത്തിലെ ആകെ ജനസംഖ്യയുടെ 77.1% കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്നു.

പുറം കണ്ണികൾ[തിരുത്തുക]

ബ്ലൂ ബ്രിഗേഡ് എന്ന ഒരു സംവിധാനം കണക്നഷൻ നൽകുന്ന സമയത്തുള്ള കരാർ മാഫിയക്കെതിരെ നിലവിലുണ്ട് പക്ഷേ അത് സുതാര്യമാണോ എന്ന് സംശയകരമാണ്

കരാർ മാഫിയകാര്്‍

1100 രൂപ വിലയുള്ള മീറ്ററിന് അവർ ആവശ്യപ്പെടുക 1500 രൂപ വരെയാണ്

ലെെസൻസഡ് കരാർ പ്ലംബർ എന്ന പേരിൽ ഇവർ വിലസുന്നു

  1. kwa.kerala.gov.in
"https://ml.wikipedia.org/w/index.php?title=കേരള_വാട്ടർ_അതോറിറ്റി&oldid=4007527" എന്ന താളിൽനിന്ന് ശേഖരിച്ചത്