അയത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയത്തിൽ
പട്ടണം
കൊല്ലം ബൈപാസ് അയത്തിലിലൂടെ കടന്നുപോകുന്നു.
കൊല്ലം ബൈപാസ് അയത്തിലിലൂടെ കടന്നുപോകുന്നു.
അയത്തിൽ is located in Kerala
അയത്തിൽ
അയത്തിൽ
കേരളത്തിലെ സ്ഥാനം
Coordinates: 8°53′32″N 76°37′48″E / 8.892101°N 76.630069°E / 8.892101; 76.630069Coordinates: 8°53′32″N 76°37′48″E / 8.892101°N 76.630069°E / 8.892101; 76.630069
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
Government
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
Languages
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
PIN691021
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്‌സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് അയത്തിൽ.[1][2] കൊല്ലം കോർപ്പറേഷനു കീഴിലുള്ള വടക്കേവിള സോണിലെ 36-ആം വാർഡാണിത്.[3] കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഇവിടെ കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഒരു ഫാക്ടറിയും സ്ഥിതിചെയ്യുന്നുണ്ട്.[4] കൊല്ലം ബൈപാസ് കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് അയത്തിൽ.

പ്രാധാന്യം[തിരുത്തുക]

ദേശീയപാത 66-നെ കൊല്ലം - കുളത്തൂപ്പുഴ റോഡുമായും അയത്തിൽ - പള്ളിമുക്ക് റോഡുമായും ബന്ധിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് അയത്തിൽ. കൊല്ലം ബൈപാസിൽ അയത്തിലിനു സമീപം നാല് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സ്ഥിതിചെയ്യുന്നുണ്ട്.[5][6][7][8] ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി[9] , യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്[10] എന്നിവയും സമീപമുണ്ട്.

കൊല്ലം നഗരത്തിലെ ഒരു പ്രധാനപ്പെട്ട ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയുണ്ടായിരുന്ന 66 കിലോവോൾട്ട് സബ്സ്റ്റേഷനെ 110 കിലോവോൾട്ട് സബ്സ്റ്റേഷനാക്കി ഉയർത്തിയിരിക്കുന്നു.[11][12][13] കേരള സർക്കാർ ഇവിടെ ഒരു ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ഇത്തരം സബ്സ്റ്റേഷനുകൾ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിൽ മാത്രമാണുള്ളത്. അയത്തിലിലെ സബ്സ്റ്റേഷന്റെ നിർമ്മാണത്തിനായി കാവനാട് മുതലുള്ള ഭാഗത്ത് ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്.[14]

സമീപമുള്ള പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Ayathil – Kerala Tourism". ശേഖരിച്ചത്: 9 February 2015.
 2. "Ayathil – India Post". ശേഖരിച്ചത്: 9 February 2015.
 3. "Councils – Kollam Municipal Corporation". ശേഖരിച്ചത്: 3 February 2015.
 4. "KSCDC – Factories in Kollam city". മൂലതാളിൽ നിന്നും 15 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 9 February 2015.
 5. "Meditrina Hospital, Kollam". ശേഖരിച്ചത്: 9 February 2015.
 6. "Travancore Medicity, Kollam". ശേഖരിച്ചത്: 9 February 2015.
 7. "N.S Hospital, Kollam". ശേഖരിച്ചത്: 9 February 2015.
 8. "Ashtamudi Hospital & Trauma Care Centre, Kollam". ശേഖരിച്ചത്: 9 February 2015.
 9. "SNIT, Kollam". ശേഖരിച്ചത്: 9 February 2015.
 10. "YCET, Kollam". മൂലതാളിൽ നിന്നും 9 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 9 February 2015.
 11. "Upgraded sub-station to give Kollam more power – The Hindu". ശേഖരിച്ചത്: 9 February 2015.
 12. "110-kV substation planned for Kollam – The Hindu". ശേഖരിച്ചത്: 9 February 2015.
 13. "Substations in Kerala – KSEB" (PDF). മൂലതാളിൽ (PDF) നിന്നും 9 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 9 February 2015.
 14. "Rs.30-crore GIS for Kollam – The Hindu". ശേഖരിച്ചത്: 9 February 2015.
"https://ml.wikipedia.org/w/index.php?title=അയത്തിൽ&oldid=2657523" എന്ന താളിൽനിന്ന് ശേഖരിച്ചത്