ജയസിംഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേണാട് 1200കളിൽ ഭരിച്ചിരുന്ന ഒരു രാജാവാണ് ജയസിംഹൻ. ഇദ്ദേഹത്തിന്റെ കാലത്ത് വേണാടിനെ പാണ്ഡ്യർ കീഴ്പ്പെടുത്തിയെന്നു ചില ശിലാരേഖകളിൽ നിന്നും മനസ്സിലാക്കാം. ജയസിംഹന്റെ പേരിൽ നിന്നാണു കൊല്ലത്തിനും പരിസരപ്രദേശങ്ങൾക്കും ജയസിംഹനാടെന്നും തുടർന്ന് ദേശിങ്ങനാടെന്നും പേരു ലഭിച്ചത്. ജയസിംഹന്റെ മരണം അദ്ദേഹത്തിന്റെ പുത്രന്മാരും അനന്തരവന്മാരും തമ്മിലുള്ള അധികാര കലഹത്തിനു വഴി വച്ചു. ഇതിൽ ഉമാദേവി രാജ്ഞിയിൽ ജയസിംഹനു ജനിച്ച രവിവർമ്മ കുലശേഖരനാണു വിജയം നേടാൻ കഴിഞ്ഞത്. [1]

അവലംബം[തിരുത്തുക]

  1. A Survery of Kerala History, A Sreedhara Menon
"https://ml.wikipedia.org/w/index.php?title=ജയസിംഹൻ&oldid=2227557" എന്ന താളിൽനിന്ന് ശേഖരിച്ചത്