Jump to content

കരിക്കോട്

Coordinates: 8°54′57.3480″N 76°37′57.722″E / 8.915930000°N 76.63270056°E / 8.915930000; 76.63270056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിക്കോട്
ടി.കെ.എം. എഞ്ചിനിയറിംഗ് കോളേജ്
കരിക്കോട് is located in Kerala
കരിക്കോട്
കരിക്കോട്
കേരളത്തിലെ സ്ഥാനം
Coordinates: 8°54′57.3480″N 76°37′57.722″E / 8.915930000°N 76.63270056°E / 8.915930000; 76.63270056
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691005
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കരിക്കോട്. കൊല്ലം നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇത് കൊല്ലം കോർപ്പറേഷനു കീഴിലുള്ള 23-ആമത്തെ വാർഡ് കൂടിയാണ്.[1]

തങ്ങൾ കുഞ്ഞ് മുസലിയാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ ഈ പ്രദേശം പ്രസിദ്ധമാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജായ ടി.കെ.എം. കോളേജ് 1958-ൽ ഇവിടെ സ്ഥാപിതമായി.[2] ഇതിനു സമീപം ടി.കെ.എം. ആർട്ട്സ് ആൻഡ് സയൻസ് കോളേജും സ്ഥിതിചെയ്യുന്നു.[3]

ചരിത്രം

[തിരുത്തുക]

മുമ്പ് കിളികൊല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന പ്രദേശമാണ് കരിക്കോട്. 2000-ത്തിൽ കൊല്ലം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ കിളികൊല്ലൂരിനെയും കരിക്കോടിനെയും കൊല്ലം കോർപ്പറേഷനോടു കൂട്ടിച്ചേർത്തു.[4][5]

പ്രാധാന്യം

[തിരുത്തുക]

കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് കരിക്കോട്.[6] കല്ലുംതാഴം, കിളികൊല്ലൂർ, കരിക്കോട് എന്നീ പ്രദേശങ്ങളിൽ ധാരാളം കശുവണ്ടി ഫാക്ടറികൾ സ്ഥിതിചെയ്യുന്നുണ്ട്.

കിളികൊല്ലൂർ തീവണ്ടി നിലയം കരിക്കോടാണ് സ്ഥിതിചെയ്യുന്നത്. കൊല്ലം - ചെങ്കോട്ട ദേശീയപാത 744 ഉൾപ്പെടെയുള്ള റോഡുകൾ കടന്നുപോകുന്നതിനാൽ കരിക്കോട് ഭാഗത്ത് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. ഇവിടെ മുൻപ് ധാരാളം റോഡപകടങ്ങളും നടന്നിട്ടുണ്ട്.[7][8]

സംസ്ഥാനത്തെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായതിനാൽ ഈ പ്രദേശത്ത് അതിവേഗ വൈഫൈ സംവിധാനം ആരംഭിക്കുവാൻ ബി.എസ്.എൻ.എലിനു പദ്ധതിയുണ്ട്.[9][10]

അവലംബം

[തിരുത്തുക]
  1. "Councils - Kollam City Corporation". Archived from the original on 2014-09-10. Retrieved 13 December 2015.
  2. "TKMCE". Retrieved 13 December 2015.
  3. "TKM Arts & Science College". Archived from the original on 2017-12-20. Retrieved 13 December 2015.
  4. [1] Archived 2014-07-14 at the Wayback Machine. Rapid Baseline Assessment - Kollam City
  5. [2] Archived 2014-09-03 at Archive.is Residents' associations hail UDF panel decision - The Hindu
  6. "CEPCI - Kollam". Retrieved 13 December 2015.
  7. "Six engineering students killed in road accident - The Hindu". Retrieved 13 December 2015.
  8. "Six engineering students killed in road accident - The Hindu". Retrieved 13 December 2015.
  9. "BSNL Braces to Win Back the Lost Ground - TNIE". Archived from the original on 2016-03-04. Retrieved 13 December 2015.
  10. "Kollam to have 20 BSNL Wi-Fi hotspots - The Hindu". Retrieved 13 December 2015.
"https://ml.wikipedia.org/w/index.php?title=കരിക്കോട്&oldid=4022423" എന്ന താളിൽനിന്ന് ശേഖരിച്ചത്