കൊല്ലം രാമേശ്വരം ശിലാലിഖിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത വട്ടെഴുത്തിലുള്ള ശിലാലിഖിതങ്ങളാണ് രാമേശ്വരം ശിലാലിഖിതങ്ങൾ. കൊല്ലം പട്ടണത്തെക്കുറിച്ചും, കേരളത്തിൽ നമ്പൂതിരിമാർ തങ്ങളുടെ പരമാധികാരം സ്ഥാപിച്ചതിനെക്കുറിച്ചും, കൊല്ലത്തെ രാജാവിനെപ്പറ്റിയുമുള്ള രേഖകൾ ഇവയിലുണ്ട്. കൊല്ലവർഷം 278ൽ കൊല്ലം രാജാവ് രാമർ തിരുവടികൾ എഴുതിവയ്പ്പിച്ച തമിഴിലുള്ള രേഖയിൽ ആര്യർക്ക് പ്രായശ്ചിത്തമായി 36 കലം നെല്ല് നൽകണമെന്നും അവ എപ്രകാരം ഉപയോഗിക്കണമെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

അവലംബം[തിരുത്തുക]

കൊല്ലം ചരിത്രത്തിലെ നാഴികക്കല്ലുകൾ - ടി.ഡി. സദാശിവൻ