ഉളിയക്കോവിൽ

Coordinates: 8°54′08″N 76°36′08″E / 8.902111°N 76.602248°E / 8.902111; 76.602248
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉളിയക്കോവിൽ
ഉളിയക്കോവിൽ is located in Kerala
ഉളിയക്കോവിൽ
ഉളിയക്കോവിൽ
കേരളത്തിലെ സ്ഥാനം
Coordinates: 8°54′08″N 76°36′08″E / 8.902111°N 76.602248°E / 8.902111; 76.602248
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691019
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഉളിയക്കോവിൽ. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 11-ആമത്തെ വാർഡാണിത്.[1][2][3] കൊല്ലം നഗരത്തിനു സമീപം അഷ്ടമുടിക്കായലിനോടു ചേർന്നാണ് ഉളിയക്കോവിൽ സ്ഥിതിചെയ്യുന്നത്. കടപ്പാക്കട, ആശ്രാമം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.

പ്രാധാന്യം[തിരുത്തുക]

ജനസംഖ്യ കൂടിയ പ്രദേശമായതിനാൽ ഉളിയക്കോവിൽ വെസ്റ്റ് എന്നും ഉളിയക്കോവിൽ ഈസ്റ്റ് എന്നും ഈ പ്രദേശത്തെ വിഭജിച്ചിരുന്നു. 2005-ൽ ഇവയെ ലയിപ്പിച്ചു.[4]

കൊല്ലം നഗരത്തിലെ ചില പ്രധാന പാതകൾ ഉളിയക്കോവിൽ വഴി കടന്നുപോകുന്നുണ്ട്.[5] കൊല്ലത്തെ പ്രധാന സി.ബി.എസ്.ഇ. സ്കൂൾ ആയ സിറ്റി സെൻട്രൽ സ്കൂൾ ഇവിടെ സ്ഥിതിചെയ്യുന്നു. ഉളിയക്കോവിലിലെ ദുർഗ്ഗാ ദേവീക്ഷേത്രം പ്രസിദ്ധമാണ്.[6]

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

ഉളിയക്കോവിൽ പ്രദേശം അനുദിനം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.[7] ഇവിടെ ധാരാളം സ്ഥാപനങ്ങൾ ഉയർന്നുവരുന്നുണ്ട്. അവയിൽ ചിലതാണ്,

  • സിറ്റി സെൻട്രൽ സ്കൂൾ
  • ഡോ. നായേഴ്സ് ഹോസ്പിറ്റൽ
  • കിംഗ്സ് മറൈൻ പ്രോഡക്ട്സ്
  • ഇ.എസ്.ഐ.സി. മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
  • സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ

അവലംബം[തിരുത്തുക]

  1. "Kollam City Development Plan-2041" (PDF). Archived from the original (PDF) on 2014-12-29. Retrieved 28 December 2015.
  2. "Councils - Kollam Municipal Corporation". Archived from the original on 2014-09-10. Retrieved 28 December 2015.
  3. "691019 -Uliyakovil - Pincode.net.in". Retrieved 28 December 2015.
  4. "LDF wins two-thirds majority in corporation - The Hindu". Archived from the original on 2015-01-28. Retrieved 28 December 2015.
  5. "18 roads in kollam to have reduced span - Urban News". Retrieved 28 December 2015.
  6. "Some of the important temples in Kerala - Saikatham.com". Retrieved 28 December 2015.
  7. "Priority for Kollam Port, Coastal Road: P K Gurudasan - Kollam City.in". Archived from the original on 2014-09-24. Retrieved 28 December 2015.
"https://ml.wikipedia.org/w/index.php?title=ഉളിയക്കോവിൽ&oldid=3801912" എന്ന താളിൽനിന്ന് ശേഖരിച്ചത്