Jump to content

തട്ടാമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തട്ടാമല

Thattamala
നഗരം
ദേശീയപാത 66 തട്ടാമലയിൽ
ദേശീയപാത 66 തട്ടാമലയിൽ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ കോഡ്
691020
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭാ മണ്ഡലംകൊല്ലം
ഭരണനിർവ്വഹണംകൊല്ലം കോർപ്പറേഷൻ
ശരാശരി താപനില (വസന്തം)34 °C (93 °F)
ശരാശരി താപനില (ശൈത്യം)22 °C (72 °F)
വെബ്സൈറ്റ്www.kollam.nic.in

കൊല്ലം നഗരത്തിൻറെ തെക്കുകിഴക്കൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണ് തട്ടാമല. കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 66 (മുമ്പ് എൻ.എച്ച്. 47) ഈ പ്രദേശത്തു കൂടി കടന്നുപോകുന്നുണ്ട്. തെക്കേ ഇന്ത്യയിലെ തന്നെ ഒരു തിരക്കേറിയ പാതയാണിത്. സംസ്ഥാനത്തു ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി കേരള പോലീസ് തയ്യാറാക്കിയിരിക്കുന്ന കരിമ്പട്ടികയിൽ തട്ടാമലയും ഉൾപ്പെടുന്നു.[1]

കൊല്ലം ഒരു നഗരമാകുന്നതിനു മുന്പ് വടക്കേവിള പഞ്ചായത്തിന്റെ ഭാഗമായിരുന്നു തട്ടാമല. 2000-ത്തിൽ വടക്കേവിള, കിളിക്കൊല്ലൂർ, ശക്തികുളങ്ങര, ഇരവിപുരം എന്നീ പഞ്ചായത്തുകളെ കൊല്ലം മുൻസിപ്പാലിറ്റിയിൽ ലയിപ്പിച്ചുകൊണ്ട് കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി.[2]

പ്രധാന പൊതുമേഖലാ/സ്വകാര്യമേഖലാ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രി
  • കാനറ ബാങ്ക് ,.തട്ടാമല ശാഖ
  • ഗവൺമെനറ് എൽ.പി. സ്കൂൾ, ഇരവിപുരം
  • സാരഥി ബജാജ്
  • തയ്യിൽ ഫൈനാൻസ്
  • കെ.ടി.എം. കൊല്ലം
  • എസ്. എൻ. പബ്ലിക് സ്കൂൾ[3]
  • ഡിമോസ് ഫർണിച്ചർ
  • ഡാംറോ ഫർണിച്ചർ
  • ഹിമാലയ ചിട്ടി ഫണ്ട്.[4]
  • Tasty dots Bakes&Juice

അവലംബം

[തിരുത്തുക]
  1. [1] സംസ്ഥാനം roads strewn with ‘black spots' - The Hindu
  2. [2] Archived 2014-07-14 at the Wayback Machine. Rapid Baseline Assessment in Kollam City
  3. [3] Archived 2014-09-22 at the Wayback Machine. Sree Narayana Public School, Kollam
  4. [4] Archived 2014-09-24 at Archive.is Plea to allow chitty fund to function
"https://ml.wikipedia.org/w/index.php?title=തട്ടാമല&oldid=3654334" എന്ന താളിൽനിന്ന് ശേഖരിച്ചത്