കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ
CEPCI
Agency overview
Formed12 സെപ്റ്റംബർ 1974
Jurisdictionകേരള സർക്കാർ
Headquartersമുണ്ടയ്ക്കൽ, കൊല്ലം ജില്ല, കേരളം
8°52′42″N 76°35′43″E / 8.878204°N 76.595194°E / 8.878204; 76.595194Coordinates: 8°52′42″N 76°35′43″E / 8.878204°N 76.595194°E / 8.878204; 76.595194
Minister responsibleNirmala Sitharaman,
Minister of Commerce
Agency executivesP Sundaran,
Chairman
R K Rhoodes,
Vice Chairman[1]
Parent agencyDepartment of Commerce, Government of India
Websitewww.cashewindia.org
മുണ്ടയ്ക്കലിലെ ആസ്ഥാനമന്ദിരം

ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് കശുവണ്ടി കയറ്റുമതി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി 1955-ൽ ഭാരത സർക്കാർ ആരംഭിച്ച സ്ഥാപനമാണ് കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (CEPCI).[2][2] . കേരളത്തിൽ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലാണ് ഇതിന്റെ ആസ്ഥാനം.[3][4] ഇത് കൂടാതെ കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലും സി.ഇ.പി.സി.ഐ.യുടെ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ലക്ഷ്യങ്ങൾ[തിരുത്തുക]

കശുവണ്ടി കയറ്റുമതി ചെയ്യുന്നവരെയും ഇറക്കുമതി ചെയ്യുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു. കശുവണ്ടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, അതിന്റെ പോഷകമൂല്യങ്ങളെ സംബന്ധിച്ച് പഠനം നടത്തുക, കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട സർവ്വേകൾ നടത്തുക, കശുവണ്ടി മേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.[5]

ലാബുകൾ[തിരുത്തുക]

കാഷ്യു എക്സ്പോട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ലബോറട്ടറി 1997-ൽ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. ഇവിടെ കശുവണ്ടിയുടെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.[6] കൊല്ലം തുറമുഖത്തിലും ഇത്തരമൊരു ലാബ് തുടങ്ങാൻ സി.ഇ.പി.സി.ക്കു പദ്ധതിയുണ്ട്.[7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "P Sundaran re-elected CEPCI chairman ??". PTI News. ശേഖരിച്ചത് 6 October 2016.
  2. 2.0 2.1 CEPCI - Kollam
  3. CEPCI Archived 2014-10-14 at the Wayback Machine.
  4. CEPCI - BS
  5. Cashew Industry In India
  6. [1] Archived 2014-10-15 at the Wayback Machine. CEPC Lab, Kollam
  7. [2] Kollam Port for tourism enthusiasts too