ചന്ദനത്തോപ്പ് തീവണ്ടി നിലയം
കേരളത്തിൽ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് ചന്ദനത്തോപ്പ് തീവണ്ടി നിലയം അഥവാ ചന്ദനത്തോപ്പ് റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് - CTPE). 'എഫ് ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കിളികൊല്ലൂർ തീവണ്ടിനിലയത്തെ കുണ്ടറ തീവണ്ടിനിലയവുമായി ബന്ധിപ്പിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള മധുര റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1] കൊല്ലം ജില്ലയിലെ 25 റെയിൽവേസ്റ്റേഷനുകളിലൊന്നാണ് ചന്ദനത്തോപ്പിൽ സ്ഥിതിചെയ്യുന്നത്. [2][3] കൊല്ലം - പുനലൂർ - കൊല്ലം, പുനലൂർ - മധുര - പുനലൂർ പാസഞ്ചറുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.[4]
പ്രാധാന്യം[തിരുത്തുക]
കൊല്ലം ജില്ലയിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് ചന്ദനത്തോപ്പ്. 1989-ലാണ് ഇവിടെ ഒരു തീവണ്ടിനിലയം സ്ഥാപിക്കുന്നത്. ഈ നിലയം കൊല്ലം നഗരത്തിന്റെ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്നു. മാമ്മൂട്, മേക്കോൺ, കുഴിയം എന്നിവിടങ്ങളിൽ നിന്നുള്ളവരും ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ.യിലെ വിദ്യാർത്ഥികളും യാത്ര ചെയ്യുവാൻ ഈ തീവണ്ടിനിലയത്തെയാണ് ആശ്രയിക്കുന്നത്. ചന്ദനത്തോപ്പ് തീവണ്ടിനിലയത്തിൽ നിന്നും 1.7 കിലോമീറ്റർ അകലെയാണ് കിളികൊല്ലൂർ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ രണ്ടു തീവണ്ടിനിലയങ്ങൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരമാണിത്.
തീവണ്ടികൾ[തിരുത്തുക]
തീവണ്ടി നം. | ആരംഭം | ലക്ഷ്യം | പേര്/ഇനം |
---|---|---|---|
56332 | കൊല്ലം ജംഗ്ഷൻ | പുനലൂർ | പാസഞ്ചർ |
56331 | പുനലൂർ | കൊല്ലം ജംഗ്ഷൻ | പാസഞ്ചർ |
56334 | കൊല്ലം ജംഗ്ഷൻ | പുനലൂർ | പാസഞ്ചർ |
56700 | മധുര | പുനലൂർ | പാസഞ്ചർ |
56333 | പുനലൂർ | കൊല്ലം ജംഗ്ഷൻ | പാസഞ്ചർ |
56336 | കൊല്ലം ജംഗ്ഷൻ | പുനലൂർ | പാസഞ്ചർ |
56335 | ചെങ്ക്കോ്ട്ട | കൊല്ലം ജംഗ്ഷൻ | പാസഞ്ചർ |
56701 | പുനലൂർ | മധുര | പാസഞ്ചർ |
56338 | കൊല്ലം ജംഗ്ഷൻ | പുനലൂർ | പാസഞ്ചർ |
56337 | പുനലൂർ | കൊല്ലം ജംഗ്ഷൻ | പാസഞ്ചർ |
അവലംബം[തിരുത്തുക]
- ↑ "Station Code Enquiry - Indian Railway". മൂലതാളിൽ നിന്നും 9 ജനുവരി 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ജനുവരി 2015.
- ↑ "Chandanathoppe railway station - Indiarailinfo". ശേഖരിച്ചത് 12 January 2015.
- ↑ "Madurai-Punalur train from tomorrow - The Hindu". ശേഖരിച്ചത് 12 January 2015.
- ↑ "Punalur-Quilon jn. Section - Indian Railway" (PDF). മൂലതാളിൽ (PDF) നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2015.
പുറംകണ്ണികൾ[തിരുത്തുക]
