Jump to content

ശ്രീ നാരായണ കോളേജ്, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sree Narayana College, Kollam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശ്രീ നാരായണ കോളേജ്, കൊല്ലം
തരംഉന്നത വിദ്യാഭ്യാസ മേഖല
സ്ഥാപിതം1948
പ്രിൻസിപ്പാൾഡോ. കെ. അനിരുദ്ധൻ
സ്ഥലംകൊല്ലം, കേരളം
ക്യാമ്പസ്27 acres (109,265 m²)
Acronymഎസ്.എൻ. കോളേജ്, കൊല്ലം
വെബ്‌സൈറ്റ്www.snckollam.ac.in

കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നാണ് കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന എസ്.എൻ. കോളേജ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ശ്രീ നാരായണ കോളേജ്. കേരള സർവകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനം ശ്രീ നാരായണ ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ളതാണ്. കേരളത്തിലാദ്യമായി ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കുന്നത് ഈ കലാലയത്തിലാണ്.[1]

തുടക്കവും വളർച്ചയും

[തിരുത്തുക]

പ്രമുഖ സാമൂഹിക പരിഷ്‌കർത്താവായിരുന്നു ശ്രീ നാരായണ ഗുരുവിന്റെ പേരിൽ 1948-ൽ എസ്.എൻ.ഡി.പി യോഗം ആരംഭിച്ചതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. ഇന്റർമീഡിയറ്റ് തരത്തിലുള്ള 505 വിദ്യാർത്ഥികളുമായി തുടക്കം കുറിച്ച ഈ കലാലയം തൊട്ടടുത്ത വർഷം തന്നെ ബിരുദ കോളേജായി ഉയർത്തപ്പെട്ടു. 1957-ൽ ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിച്ചു.

പൊതുവിവരങ്ങൾ

[തിരുത്തുക]

ഇപ്പോൾ ഈ കലാലയത്തിൽ 17 ബിരുദ, 13 ബിരുദാനന്തര ബിരുദ കോഴ്സുകളും നടത്തപ്പെടുന്നു. ബിരുദാനന്തര ബിരുദ കോഴ്സുകളുള്ള വകുപുകളിൽ എട്ടെണ്ണ്ം അംഗീകൃത ഗവേഷണ കേന്ദ്രങ്ങളായി അംഗീകരിച്ചിരിക്കുന്നു. ഇതിനു പുറമേ പി.ജി. ഡിപ്ലോമ കോഴ്സുകളും സർട്ടിഫിക്കേറ്റ് കോഴ്സുകളും നടത്തപ്പെടുന്നുണ്ട്. കേരള സർവകലാശാലയുടെ വിദൂര പഠന കോഴ്സുകൾക്കും ഇഗ്നൗ പഠനങ്ങൾക്കുമുള്ള സൗകര്യങ്ങളും നിലവിലുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-28. Retrieved 2012-03-21.