കൊല്ലം വികസന സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊല്ലം വികസന സമിതി
കൊല്ലം ഡെവലപ്മെന്റ് അതോറിറ്റി
Agency overview
രൂപപ്പെട്ടത് 1981
പിരിച്ചുവിട്ടത് 2016
ഭരണകൂടം കേരള സർക്കാർ
ആസ്ഥാനം താമരക്കുളം, കൊല്ലം ജില്ല, കേരളം[1]
പ്രധാന ഓഫീസർ A.K Hafees[2], Chairman
Parent agency Government of Kerala

കൊല്ലം നഗരത്തിന്റെ വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണാധികാര ഉപദേശകസമിതിയാണ് കൊല്ലം വികസന സമിതി (ഇംഗ്ലീഷ്: Kollam Development Authority). കൊല്ലം കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന കൊല്ലം നഗരത്തിന്റെ ഭാഗങ്ങളുടെയും ഇരവിപുരം, ശക്തികുളങ്ങര, നീണ്ടകര, ഉളിയക്കോവിൽ, അഞ്ചാലുംമൂട്, കൊട്ടിയം എന്നിങ്ങനെയുള്ള പ്രദേശങ്ങളുടെയും വികസനമാണ് ഈ സമിതിയുടെ ലക്ഷ്യം.[3] കേരളത്തിലെ അഞ്ച് നഗരവികസനസമിതികളിലൊന്നാണ് കൊല്ലം വികസന സമിതി. കൊല്ലം കൂടാതെ കോഴിക്കോട്, തൃശ്ശൂർ, ഇടുക്കി, വർക്കല എന്നീ നഗരങ്ങൾക്കാണ് വികസന സമിതികളുള്ളത്.[4]

ചരിത്രം[തിരുത്തുക]

1981-ൽ നഗരാസൂത്രണ നിയമപ്രകാരം കേരള സർക്കാർ രൂപീകരിച്ചതാണ് കൊല്ലം വികസന സമിതി. 2007-ലും 2012-ലും ഇത് പുനഃസംഘടിപ്പിച്ചിരുന്നു.[5] 2013 ഏപ്രിൽ 7-ന് കൊല്ലം വികസന സമിതിയുടെ ചെയർമാനായി എ.കെ. ഹഫീസിനെ നിയമിച്ചു.[6] 2016 സെപ്റ്റംബറിൽ കേരള സർക്കാർ കൊല്ലം വികസന സമിതി പിരിച്ചുവിടാൻ തീരുമാനിച്ചു.[7]

പദ്ധതികൾ[തിരുത്തുക]

2014 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിച്ച 'പാർട്ട്നർ കേരള' എന്ന സമ്മേളനത്തിൽ കൊല്ലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ഡെവലപ്മെന്റ് അതോറിറ്റി ചില പദ്ധതികൾ മുന്നോട്ടുവച്ചു.[8][9]

അവലംബം[തിരുത്തുക]

  1. "Government Offices in Kollam". ശേഖരിച്ചത് 2014-05-18.
  2. "A.K. Hafees is KDA Chairman". The Hindu. ശേഖരിച്ചത് 2014-05-18.
  3. "Kollam city population Census". census2011.co.in. ശേഖരിച്ചത് 16 December 2013.
  4. "Move to wind up five development authorities". The Hindu. മൂലതാളിൽ നിന്നും 2014-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-18.
  5. "Reconstitution of Kollam, Kozhikode and Thrissur Development Authorities" (PDF). Kerala Government. ശേഖരിച്ചത് 2012-10-29.
  6. "A.K. Hafees is KDA Chairman". The Hindu. ശേഖരിച്ചത് 2014-05-18.
  7. "Govt to disband four development authorities in Kerala". Times of India. 2016-09-11. ശേഖരിച്ചത് 2017-06-29.
  8. Partner Kerala eyes Rs.2Kcr for 100 projects
  9. "Partner Kerala Meet - Projects". മൂലതാളിൽ നിന്നും 2018-11-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-27.
  10. "Chandy to lay foundation stone for KDA complex - The Hindu". ശേഖരിച്ചത് 30 December 2015.
"https://ml.wikipedia.org/w/index.php?title=കൊല്ലം_വികസന_സമിതി&oldid=3653016" എന്ന താളിൽനിന്ന് ശേഖരിച്ചത്