കൊല്ലം ബൈപാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kollam Bypass
കൊല്ലം ബൈപ്പാസ്
Route information
Maintained by National Highways Authority of India
Length: 13.141 km (8.165 mi)
Status: ഇപ്പോൾ രണ്ടാം ഘട്ടം നിർമ്മാണത്തിൽ
History: 1972ൽ പദ്ധതിയിട്ടു
Major junctions
തെക്ക് end: മേവറം
  അയത്തിൽ, കല്ലുംതാഴം, കടവൂർ, അരവിള
വടക്ക് end: കാവനാട്
Highway system

ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന ഒരു പ്രധാന റോഡാണ് കൊല്ലം ബൈപാസ്. ദേശീയപാത 47-നെ ആൽത്തറമൂട് മുതൽ മേവറം വരെ ബന്ധിപ്പിക്കുന്ന ഒരു സമാന്തര പാതയാണിത്.കേന്ദ്രസർക്കാരിനാണ് ഈ റോഡിൻറെ സംരക്ഷണ ചുമതലയുള്ളത്.മേവറം മുതൽ ആൽത്തറമൂട് വരെയുള്ള റോഡിൻറെ ആകെ നീളം 13 കി.മീറ്റർ ആണ്.എന്നാൽ മേവറം മുതൽ കല്ലുംതാഴം വരെയുള്ള 4.55 കി.മീറ്റർ ഭാഗം വരെയാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ബാക്കി ഭാഗത്തിൻറെ നിർമ്മാണം പുരോഗമിക്കുന്നു. 45 മീറ്റർ വീതിയുള്ള റോഡിൻറെ പത്തു മീറ്റർ ഭാഗമാണ് റോഡ് പ്രതലം.അരവിള പാലം, കടവൂർ പാലം, കണ്ടച്ചിറ പാലം എന്നീ മൂന്ന് പാലങ്ങളും ഉൾപ്പെടുന്നതാണ് ബൈപാസ് റോഡ്. [1]

ചരിത്രം[തിരുത്തുക]

കൊല്ലം നഗരത്തിനുള്ളിലെ തിരക്ക് കുറയ്ക്കാനായി 1971 ൽ ടി.കെ ദിവാകരൻ പൊതുമരാമത്തു മന്ത്രിയായിരുന്ന സമയത്താണ് കൊല്ലംബൈപാസ് എന്ന ആശയം നിലവിൽ വന്നത്. ഈ സമയത്ത് ഓലയിൽ, തേവള്ളി, വെള്ളയിട്ടമ്പലം വഴിയാണ് അന്നത്തെ ഉദ്യോഗസ്തർ, നിർദ്ദേശിച്ചത്. എന്നാൽ ടി.കെ ദിവാകരൻറെ വ്യക്തിപരമായ ആഗ്രഹപ്രകാരം മേവറം, കല്ലുംതാഴം, കടവൂർ, കാവനാട് വഴി ആക്കുകയായിരുന്നു. മേവറം മുതൽ കല്ലുംതാഴം വരെയുള്ള 4.55 കി.മീ ദൂരം പണി പൂർത്തിയാക്കി 2000-ൽ ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു.[2] ഇപ്പോൾ കല്ലുംതാഴം മുതൽ ആൽത്തറമൂട് വരെയുള്ള 8.45 കീ.മീ. പണി ആരംഭിച്ചിട്ടുണ്ട്.

സവിശേഷതകൾ[തിരുത്തുക]

  • കൊല്ലം ബൈപാസിൻറെ നീളം-13 കി.മീ.
  • വീതി 45 മീറ്റർ
  • പ്രതലം 10 മീറ്റർ
  • കൊല്ലം ബൈപാസിൽ 3 പാലങ്ങളും ഉൾപ്പെടുന്നു.

സമീപസ്ഥലങ്ങൾ[തിരുത്തുക]

കൊല്ലം ബൈപാസ് പാലത്തറയിൽ

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 'ബൈപാസ് നിർമ്മാണം:സ്ഥലം വൃത്തിയാക്കൽ തുടങ്ങി.', മലയാള മനോരമ,കൊല്ലം എഡിഷൻ, 6 മാർച്ച് 2015, പേജ് 4
  2. 'ബൈപാസ്: നിർമ്മാണം ഉദ്ഘാടനം ഏപ്രിൽ 10ന്', മലയാള മനോരമ, കൊല്ലം,22 മാർച്ച് 2015,പേജ് 3
"https://ml.wikipedia.org/w/index.php?title=കൊല്ലം_ബൈപാസ്&oldid=2657524" എന്ന താളിൽനിന്നു ശേഖരിച്ചത്