കണ്ടച്ചിറ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊല്ലം ജില്ലയിലെ പനയം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കണ്ടച്ചിറ. ഇത് പഞ്ചായത്തിന്റെ തെക്ക്-അഷ്ടമുടിക്കായലിന്റെ-കണ്ടച്ചിറമുടിയുടെ വടക്കേകരയിൽ സ്ഥിതിചെയ്യുന്നു. ശ്രീനാരായണ ഗുരുവിന്റെ ഒരു പ്രധാന പ്രവർത്തന മേഖലയായിരുന്നു ഇവിടം.
സാംസ്കാരിക കേന്ദ്രങ്ങൾ
[തിരുത്തുക]- കണ്ടച്ചിറ സംയോജന സ്മാരക ഗ്രന്ഥശാല
1936-ൽ രൂപീകരിച്ചു. 1948 ൽ പ്രവർത്തനം ആരംഭിക്കുകയും 1956 ൽ പുനർനിർമ്മാണം നടത്തുകയും ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും പുരാതനവും പെരിനാട്-പനയം പഞ്ചായത്തുകളിലെ ഏറ്റവും വലുതുമായ ഗ്രന്ഥശാലയാണിത്
ആകാശ വാണി അപ്പു സ്പോർട്സ് ക്ലബ്, സമദർശി സാംസ്കാരിക വേദി, ശ്രീനാരായണ ഗുരുകുലം ( കെ കെ കരുണാകരൻ1972 ൽ സ്ഥാപിച്ചു ) തുടങ്ങിയ സാംസ്കാരിക പ്രസ്ഥാനങ്ങളും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ശ്രീനാരായണ സ്മാരക യു പി സ്കൂളും അമ്പതാം നമ്പർ കയർ സഹകരണ സംഘം, കാർഷിക സഹകരണ സംഘം എന്നിവയും കണ്ടച്ചിറയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
[തിരുത്തുക]താന്നിക്കമുക്കാണു കണ്ടചിറയിലെ പ്രധാന മാർക്കറ്റ്. കൊല്ലം ജില്ലയിലെ പ്രധാന കയർവ്യവസായ മേഖലയാണ് കണ്ടച്ചിറ.
ആരാധനാലയങ്ങൾ
[തിരുത്തുക]- ക്രൈസ്തവദേവാലയം
1632-ൽ കണ്ടചിറയിലെ പള്ളിക്കടവ് കായൽക്കരയിൽ മാർതോമാശ്ലീഹായുടെ ഒരു റോമൻ കത്തോലിക്കാ ദേവാലയം സ്ഥാപിക്കപ്പെട്ടു. 1661 -ൽ പോർച്ചുഗീസ്സുകാരും പ്രദേശവാസ്സികളുമായുണ്ടായ ലഹളയിൽ തകർക്കപ്പെട്ടു. 1669- ൽ കണ്ടച്ചിറ കായലിന്റെ തെക്കേക്കരയിൽ പുനർനിർമ്മിക്കുന്നതിനു ശബരിയാർ ഔസ്സേപ്പ് നേതൃത്വം നൽകി. സഭാവിഭജനതിൽ ലത്തീൻ പള്ളിയായിതീർന്നു. 1975- ൽ വിശുദ്ധ ഗീവർഗീസ്സിന്റെ പള്ളി പി തോമസ് സ്ഥാപിച്ചു.
- ഹൈന്ദവക്ഷേത്രം
കണ്ടച്ചിറ കായൽക്കരയിലെ മാട്ടേൽ ശ്രീ വേണു ഗോപാല നിലയം ക്ഷേത്രം പത്മനാഭൻ നിർമിച്ചു. ഇവിടുത്തെ ഉത്സവം കായൽപ്പൂരമെന്നു അറിയപ്പെടുന്നു.
- ഇസ്ലാമികാരാധനാലയം
കണ്ടചിറയിലെ ജുമാ മസ്ജിദ് താന്നിക്കമുക്ക് മാർക്കറ്റിനു സമീപം സ്ഥിതി ചെയ്യുന്നു.
എത്തിച്ചേരാൻ
[തിരുത്തുക]കൊല്ലം നഗരത്തിൽ നിന്നും ഏഴു കിലോ മീറ്റർ കുണ്ടറക്ക് പോകുന്ന വഴിയെ യാത്ര ചെയ്താൽ എത്തിച്ചേരാം. കണ്ടച്ചിറ കായലിനു കുറുകെയുള്ള പാലം കണ്ടച്ചിറയെയും കിളികൊല്ലൂർ, ചാത്തിനാംകുളം പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. "കണ്ടച്ചിറ ചീപ്പ്" എന്നാണു ഈ പാലം അറിയപ്പെടുന്നത്. 1943 -ൽ കണ്ടച്ചിറ സ്റ്റീഫൻ എന്ന സ്വാതന്ത്ര്യസമര നേതാവാണ് കണ്ടച്ചിറചീപ്പ് നിർമിച്ചത്. കൊല്ലത്തേക്കുള്ള റെയിൽവേ പാത കണ്ടച്ചിറയിലൂടെ കടന്നുപോകുന്നു. സമീപത്തുള്ള റെയിൽവേസ്റ്റേഷൻ പെരിനാടാണ്.
ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ
[തിരുത്തുക]- ഡോ. ജെ. അലക്സാണ്ടർ ഐ എ എസ്.,
- പ്രൊഫ.ഡോ.കണ്ടച്ചിറ ബാബു (S N C ,Kollam ),
- കണ്ടച്ചിറ സ്റ്റീഫൻ ( സ്വാതന്ത്ര്യ സമര സേനാനി ),
- കണ്ടച്ചിറ വിശ്വനാഥൻ ( കാഥികൻ ),
- കടവൂർ ബാലൻ ( കാഥികൻ ),
- ജോൺസൺ നസ്സറത്ത് (തെക്കതിൽ എൻ ജോൺ ),
- പഴവിള രമേശൻ ( കവി ),
- ഷാജി എൻ. കരുൺ ( ചലച്ചിത്ര സംവിധായകൻ ),
- പ്രൊഫ. കെ.ജി. നടരാജൻ K P S C മെമ്പർ,
തുടങ്ങി വിവിധമേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികളുള്ള നാടാണ് കണ്ടച്ചിറ