Jump to content

കൊല്ലം ജംഗ്‌ഷൻ തീവണ്ടി നിലയം

Coordinates: 8°53′10″N 76°35′42″E / 8.8860°N 76.5951°E / 8.8860; 76.5951
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊല്ലം ജംഗ്‌ഷൻ തീവണ്ടിയാപ്പീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജംഗ്ഷൻ
ക്വയിലോൺ ജംഗ്ഷൻ
ഇന്ത്യൻ റയിൽവേ
ജംഗ്ഷൻ
കൊല്ലം തീവണ്ടി നിലയം
General information
Locationകൻ്റോൺമെൻ്റ്, കൊല്ലം, കേരളം
 India
Coordinates8°53′10″N 76°35′42″E / 8.8860°N 76.5951°E / 8.8860; 76.5951
Line(s)തിരുവനന്തപുരം
Platforms6 (1A, 1, 2, 3, 4, 5)
Tracks17
(2 എണ്ണം കൊല്ലം മെമു ഷെഡിലേയ്ക്ക്)
Connectionsസബർബൻ മെമു തീവണ്ടി, ബസ്സ്, ഓട്ടോറിക്ഷ, ടാക്സി
Construction
Structure typeഭൂതല നിർമ്മിതി
Parkingലഭ്യമാണ്
Other information
Statusസജീവം
Station codeQLN
Zone(s) ദക്ഷിണ റെയിൽവേ
Division(s) തിരുവനന്തപുരം
History
Opened1904
Rebuiltനടന്നുകൊണ്ടിരിക്കുന്നു
Electrifiedഅതെ
Previous namesQuilon Junction
Passengers
2018–1923,479 (പ്രതിദിനം)
Rank4 (കേരളത്തിൽ)
കൊല്ലം തീവണ്ടി നിലയം 1904ൽ

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തീവണ്ടി നിലയമാണ് കൊല്ലം ജംഗ്‌ഷൻ. കേരളത്തിലെ തന്നെ ആദ്യ തീവണ്ടി നിലയങ്ങളിലൊന്നാണ് കൊല്ലം. കൊല്ലം നഗരത്തിലെ 4 നിലയങ്ങളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് കൊല്ലം ജംഗ്‌ഷൻ. തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കൊല്ലം - തിരുവനന്തപുരം പാതയിലാണ് ഈ തീവണ്ടി നിലയം സ്‌ഥിതിചെയ്യുന്നത്. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത ഇവിടെ നിന്ന് ആരംഭിക്കുന്നു. [1] തിരുവിതാംകൂറിൽ തീവണ്ടി സർവ്വീസ് ആരംഭിച്ചപ്പോൾ കൊല്ലം-മദ്രാസ് മീറ്റർ ഗേജ് പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1902-ലാണ് കൊല്ലത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യത്തെ ചരക്ക് തീവണ്ടി ഓടിയത്. ആദ്യത്തെ യാത്രാതീവണ്ടി രണ്ടു കൊല്ലത്തിനു ശേഷം 1904 ജൂൺ ഒന്നിന് ഓടി. 1904 നവംബർ 26ന് കൊല്ലം - ചെങ്കോട്ട റെയിൽപാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്നാൽ ശക്തമായ മഴയിൽ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതിനാൽ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് പുനലൂർ വരെ മാത്രമാണ്. കൊല്ലത്തെ സ്റ്റേഷൻ മാസ്റ്ററായിരുന്ന രാമയ്യയാണ് വണ്ടിയെ പതാക വീശി യാത്രയാക്കിയത്. തീവണ്ടി പുറപ്പെടുമ്പോൾ 21 ആചാരവെടികൾ മുഴങ്ങിയിരുന്നു. ആദ്യത്തെ ട്രെയിനിന് 'ധൂമശകടാസുരൻ' എന്നാണ് തദ്ദേശവാസികൾ പേര്‌ നൽകിയത്.

തീവണ്ടിയുടെ ഭാഗങ്ങൾ തൂത്തുക്കുടിയിൽ നിന്ന് പത്തേമാരിയിൽ കൊച്ചുപിലാമൂട് തുറമുഖത്ത് എത്തിച്ച് അവിടെ നിന്നും കാളവണ്ടിയിലും മറ്റും കൊല്ലത്തെത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ട്രയിൻ ഓടിച്ചത്. തീവണ്ടി എന്നാൽ എന്തെന്ന് അന്ന് സാധാരണക്കാർക്ക് അറിയില്ലായിരുന്നു. ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു. 1918ൽ കൊല്ലത്ത് നിന്നും ചാക്കയിലേക്ക് തീവണ്ടി സേവനം ആരംഭിച്ചു. പിന്നീട് ഇത് തിരുവനന്തപുരത്തേക്ക് നീട്ടി.

പ്ലാറ്റ്ഫോമുകൾ

[തിരുത്തുക]

ആറു പ്ലാറ്റ്ഫോമുകളുള്ള കൊല്ലത്ത് 17 ട്രാക്കുകളാണുള്ളത്. ഇവയിൽ 2 ട്രാക്കുകൾ മെമ്മു ഷെഡിലേക്കാണ് പോകുന്നത്. 75 പ്രതിദിന തീവണ്ടികളും മറ്റ് പ്രതിവാര തീവണ്ടികളും ഉൾപ്പെടെ ആഴ്ചയിൽ 140 ട്രയിനുകൾ കൊല്ലത്തുകൂടി സർവീസ് നടത്തുന്നുണ്ട്. ദിവസേന ശരാശരി 23,479 ആളുകൾ സ്റ്റേഷനിലെത്തുന്നു. തിരക്കിന്റെ കാര്യത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനമുണ്ട് കൊല്ലത്തിന്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ചാക്കയിലേക്ക് പരവൂർ വഴിയുള്ള പാത തുറന്നത് 1918 ജനുവരി നാലിനാണ്. ആദ്യപാതയായ കൊല്ലം-പുനലൂരിന്റെ ഗേജ്മാറ്റം 2010 മേയ് 12നു പൂർത്തിയായി [2] കൊല്ലം സ്റ്റേഷനിൽ തെക്ക്, വടക്ക് ഭാഗങ്ങളിലായി 2 പ്രവേശന കവാടങ്ങളാണ് ഉള്ളത്.

1, 1A പ്ലാറ്റ്‌ഫോമുകൾ ചേർത്താൽ ഏതാണ്ട് 1,330.5 മീറ്റർ വലിപ്പം വരും. ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്.[2] [3] കൊല്ലത്തെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വൺ, വൺ (എ) ട്രാക്കുകളിൽനിന്നായി രണ്ടുവശത്തേക്കും ഒരേസമയം 24 കോച്ചുകൾ വരെയുള്ള ഓരോ ട്രയിനുകൾക്കു പുറപ്പെടാം ഇതിനു പുറമെ 55 കോച്ചുകൾ വരെയുള്ള ട്രയിൻ ഒരുസമയം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിടാം എന്ന പ്രത്യേകതയും ഉണ്ട്.[2] 1976 സെപ്റ്റംബർ 14-ന് അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന കമലാപതി ത്രിപാഠിയാണ് പുതിയ റെയിൽവേ മന്ദിരം ഉദ്ഘാടനം ചെയ്തത്.


തിരുവനന്തപുരം - കായംകുളം തീവണ്ടി പാത
കായംകുളം
ഓച്ചിറ
കരുനാഗപ്പള്ളി
ശാസ്താംകോട്ട
മൺറോത്തുരുത്ത്
പെരിനാട്
കൊല്ലം
ഇരവിപുരം
മയ്യനാട്
പരവൂർ
വർക്കല
ചിറയിൻകീഴ്
കഴക്കൂട്ടം
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം

സേവനങ്ങൾ[4]

[തിരുത്തുക]
  • കമ്പ്യൂട്ടർവത്കൃത റിസർവേഷൻ സെന്റർ
  • പ്രീപെയ്ഡ് പാർക്കിങ്ങ്
  • പ്രീപെയ്ഡ് ആട്ടോ
  • ഭക്ഷണശാലകൾ
  • പാഴ്സൽ ബുക്കിങ്ങ്
  • ഓവർ ബ്രിഡ്ജ്
  • റെയിൽവേ കോടതി
  • റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്
  • ഏടിഎം.
  • വിശ്രമകേന്ദ്രങ്ങൾ
കൊല്ലം റെയിൽവേ സെക്ഷൻ
KM കായംകുളം ജംഗ്ഷൻ
35 ഓച്ചിറ
28 കരുനാഗപ്പള്ളി
19 ശാസ്താംകോട്ട
16 മൺറോത്തുരുത്ത്
9 പെരിനാട്
0 കൊല്ലം ജംഗ്ഷൻ
5 ഇരവിപുരം
9 മയ്യനാട്
14 പരവൂർ
From തിരുവനന്തപുരം സെൻട്രൽ

അവലംബം

[തിരുത്തുക]
  1. indiarailinfo.com/station/map/kollam-junction-qln/58
  2. 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-27. Retrieved 2015-03-26.
  3. "Gorakhpur now has world's longest railway platform". Archived from the original on 2017-06-30. Retrieved 2014-12-25.
  4. HONOURABLE UNION RAILWAY MINISTER INAUGURATES VARIOUS PASSENGER AMENITIES AT THIRUVANANTHAPURAM CENTRAL RAILWAY STATION - Southern Railway