ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ്
ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് ആണ്ടാമുക്കം സിറ്റി ബസ്സ് സ്റ്റാൻഡ് | |
---|---|
General information | |
Location | ആണ്ടാമുക്കം, കൊല്ലം ഇന്ത്യ |
Coordinates | 8°52′59.5″N 76°35′20.5″E / 8.883194°N 76.589028°E |
Owned by | കൊല്ലം കോർപ്പറേഷൻ |
Operated by | കൊല്ലം കോർപ്പറേഷൻ |
Construction | |
Structure type | At Grade |
Parking | ഇല്ല |
History | |
Opened | 2008 |
കൊല്ലം നഗരത്തിലുള്ള രണ്ട് പ്രധാനപ്പെട്ട ബസ് സ്റ്റാൻഡുകളിലൊന്നാണ് ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് (ഇംഗ്ലീഷ്: Andamukkam City Bus Stand). കൊല്ലം ഡൗൺടൗൺ ഭാഗത്തുള്ള ആണ്ടാമുക്കത്ത് സ്ഥിതിചെയ്യുന്ന ഈ ബസ് സ്റ്റാൻഡിനെ ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നും വിളിക്കാറുണ്ട്.[1] ചിന്നക്കടയിൽ നിന്നാരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യ ബസ്സുകൾക്കും കെ.എസ്.ആർ.ടി.സി. ബസ്സുകൾക്കും വേണ്ടിയാണ് ഈ സ്റ്റാൻഡ് നിർമ്മിച്ചിരിക്കുന്നത്. കൊട്ടിയം, മയ്യനാട്, ഇളംപള്ളൂർ, ശക്തികുളങ്ങര, ചവറ, തോപ്പിൽ കടവ്, പ്രാക്കുളം, കടവൂർ, പെരുമൺ എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സുകളാണ് ആണ്ടാമുക്കം സ്റ്റാൻഡിൽ നിന്നു സർവീസ് നടത്തുന്നത്.[2]
ചരിത്രം
[തിരുത്തുക]2006 വരെ ചിന്നക്കടയിലാണ് കൊല്ലം സിറ്റി ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നത്. കൊല്ലം കോർപ്പറേഷൻ ചിന്നക്കടയിൽ ഒരു അടിപ്പാത നിർമ്മിക്കുവാൻ തീരുമാനിച്ചതിനെത്തുടർന്ന് 2008-ൽ ജില്ലാ ഗതാഗത ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരം ബസ് സ്റ്റാൻഡ് ആണ്ടാമുക്കത്തേക്ക് മാറ്റുകയായിരുന്നു.[3]
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]ആണ്ടാമുക്കം ബസ് സ്റ്റാൻഡിനു സമീപമുള്ള സ്ഥാപനങ്ങളാണ്,
- കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) ജില്ലാ ഓഫീസ്, മേഖലാ ഓഫീസ്.[4]
- കോർപ്പറേഷൻ കെട്ടിടം, ആണ്ടാമുക്കം
- കോർപ്പറേഷൻ കെട്ടിടം, ചിന്നക്കട
- ഹോട്ടൽ നാനി.
- ക്വയിലോൺ കോപ്പറേറ്റീവ് അർബൻ ബാങ്ക്
അവലംബം
[തിരുത്തുക]- ↑ "Travel Time Calculator". Distancesfrom.com. Retrieved 2014-08-21.
- ↑ "Shortage of drivers may hit services". The New Indian Express. Archived from the original on 2014-08-22. Retrieved 2014-08-21.
- ↑ "Restore Chinnakkada bus stand". The New Indian Express. Archived from the original on 2014-08-22. Retrieved 2014-08-21.
- ↑ "KERALA PSC DISTRICT OFFICES". KPSC. Archived from the original on 2014-08-21. Retrieved 2014-08-21.