Jump to content

കൊല്ലൂർവിള ജുമാമസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിൽ കൊല്ലം ജില്ലയിലെ പള്ളിമുക്കിനു സമീപം സ്ഥിതിചെയ്യുന്ന ഒരു മുസ്ലീം പള്ളിയാണ് കൊല്ലൂർവിള ജുമാമസ്ജിദ്.[1] ദേശീയപാത 66-ൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും ഇരവിപുരത്തേക്കു പോകുന്ന പാതയോടു ചേർന്നാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജുമുഅ മസ്ജിദുകളിലൊന്നാണ് കൊല്ലൂർവിളയിലുള്ളത്. വെള്ളിയാഴ്ചകളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ നിരവധി വിശ്വാസികൾ ഇവിടെയെത്താറുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "eSalah - Kolloorvila Muslim Jamaath". Retrieved 10 February 2015.
  2. "Kolloorvila Muslim Jamaath, Kollam". Archived from the original on 2015-02-10. Retrieved 10 February 2015.