കൊല്ലം - പരവൂർ തീരദേശപാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം-പരവൂർ തീരദേശ പാത
റൂട്ട് വിവരങ്ങൾ
നീളം14.1 km (8.8 mi)
പ്രധാന ജംഗ്ഷനുകൾ
North അവസാനംചിന്നക്കട
 കൊച്ചുപിലാമമൂട്
കൊല്ലം ബീച്ച്
മുണ്ടയ്ക്കൽ ബീച്ച്
കാക്കത്തോപ്പ്
താന്നി
പൊഴിക്കര
South അവസാനംപരവൂർ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കൊല്ലം നഗരത്തിൽ തുടങ്ങി പരവൂരിൽ വരെ അറബിക്കടലിനു സമാന്തരമായി നിർമ്മിക്കപ്പെട്ട ഒരു പാതയാണു കൊല്ലം - പരവൂർ തീരദേശപാത.[1] 14 കിലോമീറ്ററോളം ദൈർഘ്യം വരുന്ന തീരദേശറോഡ് വർക്കല, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം എന്നീ നാല് നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു.

ചരിത്രം[തിരുത്തുക]

വർക്കല മുതൽ പരവൂർ വഴി കൊല്ലത്തേക്ക് തീരദേശം വഴി റോഡ് ഗതാഗതമെന്ന ആശയത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. അഷ്ടമുടിക്കായലിനെ പരവൂർ കായലുമായി ബന്ധിപ്പിക്കുന്ന കൊല്ലം തോടും പരവൂർ കായലിനെ ഇടവാ-നടയറക്കായലുമായി ബന്ധിപ്പിക്കുന്ന മണിയംകുളം കനാലും വഴിയുള്ള ഗതാഗതം വിസ്മൃതമായതോടെയാണ് തീരദേശ റോഡെന്ന ആശയം രൂപപ്പെടുന്നത്. കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള പാറ എത്തിക്കുന്നതിനായി നിർമിച്ച റോഡും 1957ൽ നിർമിച്ച പൊഴിക്കര സ്പിൽവേയും ഈ വഴിക്കുള്ള പ്രതീക്ഷ വർധിപ്പിച്ചു.[2][3] 1984ൽ എൻ. ആർ.ഇ.പി പദ്ധതിപ്രകാരം കൊല്ലം പരവൂർ തീരദേശ റോഡ് നിർമ്മാണമാരംഭിച്ചു. 1988ൽ റോഡ് യാഥാർത്ഥ്യമായതോടെ കൊല്ലത്ത് നിന്ന് താന്നി, മയ്യനാട്, പരവൂർ, പാരിപ്പള്ളി, കല്ലമ്പലം, വർക്കല ചിറയൻകീഴ് എന്നിവിടങ്ങളിലേയ്ക്ക് പതിനഞ്ചോളം ബസുകൾ സർവ്വീസ് നടത്തിയിരുന്നു. കൊല്ലം, കൊട്ടിയം തിരുമുക്ക്, ചാത്തന്നൂർ വഴി ചുറ്റിക്കറങ്ങാതെ വളരെയേറെ ദൂരവും സമയവും ലാഭിക്കാം. [4][5]

നിലവിൽ[തിരുത്തുക]

1992ലുണ്ടായ കാല വർഷവും ശക്തമായ കടലാക്രമണവും മൂലം പൊഴിമുറിയുകയും റോഡ് പല ഭാഗങ്ങളും കടലെടുക്കുകയും ചെയ്തു. 1992ൽ ശക്തമായ കാലവർഷത്തിൽ പരവൂർ കായലിലെ ജലനിരപ്പുയർന്ന് പൊഴിമുറിഞ്ഞതോടെ പാത വൻതോതിൽ കടൽവിഴുങ്ങി. കാലക്രമത്തിൽ കടൽ പിൻവാങ്ങിയെങ്കിലും റോഡ് നിർമ്മാണത്തിനുള്ള നടപടികളൊന്നും ഉണ്ടായില്ല. 2004ലെ സുനാമി തിരമാലകൾ വീശിയടിച്ചതിനെതുടർന്ന് തീരദേശ റോഡിന്റെ അവശേഷിച്ച ഭാഗവും കടലെടുത്തതോടെ ഇതുവഴിയുള്ള യാത്ര അവസാനിച്ചു.[6] തുടർന്ന് കടലാക്രമണത്തിൽനിന്ന് റോഡിനെ സംരക്ഷിക്കാനാവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾക്കായി ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തി.[7] ഇവർ നൽകിയ പഠനറിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ പൊഴിക്കര മുതൽ ലക്ഷ്മിപുരം തോപ്പുവരെയുള്ള ഭാഗത്ത് പുലിമുട്ടുകളുടെയും റോഡിൻെറയും നിർമ്മാണം തുടങ്ങി. 60 മുതൽ 110 മീറ്റർ വരെ നീളമുള്ള 11 പുലിമുട്ടുകളാണ് നിർമിച്ചത്. പുലിമുട്ടുകളുടെ നിർമ്മാണത്തെതുടർന്ന് തീരത്ത് മണൽത്തിട്ടകൾ രൂപംകൊണ്ടു. എന്നാൽ, നീളം കുറഞ്ഞ ചില പുലിമുട്ടുകൾ ക്രമേണ ഭാഗികമായി തകർന്നു. ഇതോടൊപ്പം റോഡിൻെറ ഉയരവും വർധിപ്പിച്ചു.റോഡ് നിർമ്മാണം പുരോഗമിക്കവെ 2008ലുണ്ടായ ശക്തമായ കാലവർഷത്തിൽ പരവൂർ കായലിൽ ജലനിരപ്പ് ക്രമാതീതമായതോടെ ജനങ്ങളുടെ സുരക്ഷയെ കരുതി ജില്ലാ ഭരണകൂടം മുക്കത്ത് പൊഴിമുറിച്ചു. ഇതോടെ 100 മീറ്ററോളം തീരം കടലെടുത്തു.

അവലംബം=[തിരുത്തുക]

  1. http://www.madhyamam.com/news/148446/120128[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-12. Retrieved 2015-03-26.
  3. http://www.bharatchannels.com/news/malayalam/story.php?id=711857
  4. http://news.keralakaumudi.com/news.php?nid=80fdc3ffab50fe30d74c4da6cc07b562
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-18. Retrieved 2015-03-26.
  6. http://www.deshabhimani.com/news-kerala-kollam-latest_news-441370.html#sthash.V3UXVV8N.dpuf
  7. http://www.thehindu.com/todays-paper/tp-national/tp-kerala/sea-gnaws-away-parts-of-coastal-road/article6099719.ece