കാവനാട്

Coordinates: 8°54′49″N 76°33′25″E / 8.91361°N 76.55694°E / 8.91361; 76.55694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവനാട്

Kavanad
കാവനാട് ജംഗ്ഷൻ
കാവനാട് ജംഗ്ഷൻ
കാവനാട് is located in Kerala
കാവനാട്
കാവനാട്
Location in Kollam, India
Coordinates: 8°54′49″N 76°33′25″E / 8.91361°N 76.55694°E / 8.91361; 76.55694
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ[1]
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691003
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കൊല്ലം ജില്ലയിലെ ശക്തികുളങ്ങര വില്ലേജിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് കാവനാട്. കൊല്ലം കോർപ്പറേഷന്റെ ശക്തികുളങ്ങര സോണൽ ഓഫീസ്, ശക്തികുളങ്ങര വില്ലേജ് ഓഫീസ് എന്നിവ കാവനാട് സ്ഥിതി ചെയ്യുന്നു.[2] മൽസ്യചന്ത ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുള്ള ഇവിടം ഒരു വ്യാപാരകേന്ദ്രമായി ശ്രദ്ധനേടുന്നു. ഒരു ഗ്രാമപ്രദേശം ഒരു ചെറിയ പട്ടണമായി പരിണമിക്കുന്നതിന് ഉദാഹരണമാണ് കാവനാട്. കൊല്ലം ബൈപ്പാസിൽ ഉൾപ്പെടുന്ന കാവനാട്-കുരീപ്പുഴ പാലത്തിൻറെ ഒരറ്റം കാവനാട് നിന്ന് ആരംഭിക്കുന്നു. ശക്തികുളങ്ങര വില്ലേജിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഏതാനും റോഡുകൾ കാവനാട് ജംഗ്‌ഷനിൽ വന്നു ചേരുന്നു. ഒരു ചെറിയ വാണിജ്യകേന്ദ്രമായി കാവനാടിനെ മാറ്റുന്നതിൽ അത് ഒരു പ്രധാന പങ്കുവഹിച്ചു. കൊല്ലം കോർപ്പറേഷനിലെ നാലാം ഡിവിഷനാണ് കാവനാട്.[3]

അവലംബം[തിരുത്തുക]

  1. [1] Kollam Corporation
  2. sakthikulangara.com
  3. കൊല്ലം കോർപ്പറേഷൻ കൗൺസിൽ ലിസ്റ്റ്
"https://ml.wikipedia.org/w/index.php?title=കാവനാട്&oldid=3831355" എന്ന താളിൽനിന്ന് ശേഖരിച്ചത്