കട്ടക കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കട്ടക കായൽ
കട്ടക്കായൽ
സ്ഥാനംശക്തികുളങ്ങര, കൊല്ലം ജില്ല, കേരളം
നിർദ്ദേശാങ്കങ്ങൾ8°55′23.0268″N 76°32′39.2136″E / 8.923063000°N 76.544226000°E / 8.923063000; 76.544226000Coordinates: 8°55′23.0268″N 76°32′39.2136″E / 8.923063000°N 76.544226000°E / 8.923063000; 76.544226000
ഇനംകായൽ
Part ofഅഷ്ടമുടിക്കായൽ
പ്രാഥമിക അന്തർപ്രവാഹംമരുത്തടിയിലെ വട്ടക്കായൽ
Catchment area14.5 ha (0.056 sq mi)[1]
താല-പ്രദേശങ്ങൾ ഇന്ത്യ
Managing agencyകൊല്ലം കോർപ്പറേഷൻ
പദവിസാഗര സാംസ്കാരിക സംഘം
പരമാവധി നീളം2 കി.m (1.2 mi)
പരമാവധി വീതി30 m (0.030 കി.m)
വിസ്തീർണ്ണം36 acre (15 ha)
ദ്വീപുകൾnone
അധിവാസസ്ഥലങ്ങൾകൊല്ലം

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല കായലാണ് കട്ടക കായൽ അഥവാ കട്ടക്കായൽ. ഇത് മരുത്തടിയിലെ 36 ഏക്കർ വിസ്തീർണ്ണമുള്ള വട്ടക്കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്നു.[2][3][4]

ചരിത്രം[തിരുത്തുക]

കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്റെയും വട്ടക്കായലിന്റെയും ഭാഗമായ കട്ടകക്കായലിന് ഏകദേശം 2 കിലോമീറ്റർ നീളമുണ്ട്. ഒരുകാലത്ത് ശക്തികുളങ്ങരയുടെ ജീവരേഖയായിരുന്നു ഈ കായൽ.

അൻപതു വർഷങ്ങൾക്കുമുമ്പ് കട്ടക കായലിന് 90 മുതൽ 120 മീറ്റർ വരെ വീതിയുണ്ടായിരുന്നു. അക്കാലത്ത് കായലിൽ സ്ഥിതിചെയ്തിരുന്ന മൂന്നു ബോട്ടുജെട്ടികളിലൂടെ സമുദ്രോൽപ്പന്നങ്ങളുടെയും മറ്റും കൈമാറ്റം നടന്നിരുന്നു. കരിമീൻ, പൂമീൻ എന്നിങ്ങനെ ഇരുപതിലധികം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് കട്ടക കായൽ.[5][6]

പുനരുജ്ജീവനം[തിരുത്തുക]

2016 നവംബർ 1-ന് കട്ടക കായലിനെയും വട്ടക്കായലിനെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതി കൊല്ലം കോർപ്പറേഷൻ മേയറായിരുന്ന വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തിരുന്നു.[7] ശക്തികുളങ്ങര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാഗര സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തിലുള്ള 'കട്ടക്കായൽ പുനരുജ്ജീവന പദ്ധതിയും പുരോഗമിക്കുന്നുണ്ട്.[8] ഇരു കായലുകളെയും വൃത്തിയാക്കി സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെയും ലക്ഷ്യം.[9]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [1]
  2. "A stream fading into historyg - The Hindu". 20 September 2004. ശേഖരിച്ചത് 2 November 2016.
  3. "Maruthadi - Maruthadi.Elisting.in". ശേഖരിച്ചത് 2 November 2016.
  4. "Water Resources - Government of Kerala". 7 March 2015. ശേഖരിച്ചത് 2 November 2016.
  5. "A stream fading into historyg - The Hindu". 20 September 2004. ശേഖരിച്ചത് 2 November 2016.
  6. "Tender Details for 7916_15 - Government of Kerala". 7 March 2015. ശേഖരിച്ചത് 2 November 2016.
  7. "Lake revival programme launched - The Hindu". 2 November 2016. ശേഖരിച്ചത് 2 November 2016.
  8. "Lake Revival Programme Launched - Indiaeveryday.in". 2 November 2016. ശേഖരിച്ചത് 2 November 2016.
  9. "Lake revival programme launched - The Hindu". 2 November 2016. ശേഖരിച്ചത് 2 November 2016.
"https://ml.wikipedia.org/w/index.php?title=കട്ടക_കായൽ&oldid=2654178" എന്ന താളിൽനിന്ന് ശേഖരിച്ചത്