കട്ടക കായൽ

Coordinates: 8°55′23.0268″N 76°32′39.2136″E / 8.923063000°N 76.544226000°E / 8.923063000; 76.544226000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kattaka Kayal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കട്ടക കായൽ
കട്ടക്കായൽ
കട്ടക കായൽ is located in Kerala
കട്ടക കായൽ
കട്ടക കായൽ
കൊല്ലം നഗരത്തിലെ സ്ഥാനം
സ്ഥാനംശക്തികുളങ്ങര, കൊല്ലം ജില്ല, കേരളം
നിർദ്ദേശാങ്കങ്ങൾ8°55′23.0268″N 76°32′39.2136″E / 8.923063000°N 76.544226000°E / 8.923063000; 76.544226000
Typeകായൽ
Part ofഅഷ്ടമുടിക്കായൽ
പ്രാഥമിക അന്തർപ്രവാഹംമരുത്തടിയിലെ വട്ടക്കായൽ
Catchment area14.5 ha (0.056 sq mi)[1]
Basin countries ഇന്ത്യ
Managing agencyകൊല്ലം കോർപ്പറേഷൻ
Designationസാഗര സാംസ്കാരിക സംഘം
പരമാവധി നീളം2 km (1.2 mi)
പരമാവധി വീതി30 m (0.030 km)
ഉപരിതല വിസ്തീർണ്ണം36 acres (15 ha)
Islandsnone
അധിവാസ സ്ഥലങ്ങൾകൊല്ലം

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല കായലാണ് കട്ടക കായൽ അഥവാ കട്ടക്കായൽ. ഇത് മരുത്തടിയിലെ 36 ഏക്കർ വിസ്തീർണ്ണമുള്ള വട്ടക്കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്നു.[2][3][4]

ചരിത്രം[തിരുത്തുക]

കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്റെയും വട്ടക്കായലിന്റെയും ഭാഗമായ കട്ടകക്കായലിന് ഏകദേശം 2 കിലോമീറ്റർ നീളമുണ്ട്. ഒരുകാലത്ത് ശക്തികുളങ്ങരയുടെ ജീവരേഖയായിരുന്നു ഈ കായൽ.

അൻപതു വർഷങ്ങൾക്കുമുമ്പ് കട്ടക കായലിന് 90 മുതൽ 120 മീറ്റർ വരെ വീതിയുണ്ടായിരുന്നു. അക്കാലത്ത് കായലിൽ സ്ഥിതിചെയ്തിരുന്ന മൂന്നു ബോട്ടുജെട്ടികളിലൂടെ സമുദ്രോൽപ്പന്നങ്ങളുടെയും മറ്റും കൈമാറ്റം നടന്നിരുന്നു. കരിമീൻ, പൂമീൻ എന്നിങ്ങനെ ഇരുപതിലധികം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് കട്ടക കായൽ.[5][6]

പുനരുജ്ജീവനം[തിരുത്തുക]

2016 നവംബർ 1-ന് കട്ടക കായലിനെയും വട്ടക്കായലിനെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതി കൊല്ലം കോർപ്പറേഷൻ മേയറായിരുന്ന വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തിരുന്നു.[7] ശക്തികുളങ്ങര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാഗര സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തിലുള്ള 'കട്ടക്കായൽ പുനരുജ്ജീവന പദ്ധതിയും പുരോഗമിക്കുന്നുണ്ട്.[8] ഇരു കായലുകളെയും വൃത്തിയാക്കി സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെയും ലക്ഷ്യം.[9]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2017-12-20.
  2. "A stream fading into historyg - The Hindu". 20 September 2004. Archived from the original on 2014-09-01. Retrieved 2 November 2016.
  3. "Maruthadi - Maruthadi.Elisting.in". Retrieved 2 November 2016.
  4. "Water Resources - Government of Kerala". 7 March 2015. Archived from the original on 2016-11-03. Retrieved 2 November 2016.
  5. "A stream fading into historyg - The Hindu". 20 September 2004. Archived from the original on 2014-09-01. Retrieved 2 November 2016.
  6. "Tender Details for 7916_15 - Government of Kerala". 7 March 2015. Archived from the original on 2016-11-04. Retrieved 2 November 2016.
  7. "Lake revival programme launched - The Hindu". 2 November 2016. Retrieved 2 November 2016.
  8. "Lake Revival Programme Launched - Indiaeveryday.in". 2 November 2016. Archived from the original on 2016-11-03. Retrieved 2 November 2016.
  9. "Lake revival programme launched - The Hindu". 2 November 2016. Retrieved 2 November 2016.
"https://ml.wikipedia.org/w/index.php?title=കട്ടക_കായൽ&oldid=3652270" എന്ന താളിൽനിന്ന് ശേഖരിച്ചത്