വള്ളിക്കീഴ്
വള്ളിക്കീഴ് Vallikeezhu | |
---|---|
പട്ടണം | |
Coordinates: 8°54′45.31″N 76°33′35.99″E / 8.9125861°N 76.5599972°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
മുൻസിപ്പൽ കോർപ്പറേഷൻ | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗികം | മലയാളം |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691 012 |
ടെലിഫോൺ കോഡ് | 0474 |
വാഹന റെജിസ്ട്രേഷൻ | KL-02 |
വെബ്സൈറ്റ് | Kollam Municipal Corporation |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്. ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1]
പ്രാധാന്യം[തിരുത്തുക]
കൊല്ലം നഗരത്തിനു സമീപമുള്ള ഒരു പ്രധാനപ്പെട്ട പ്രദേശമാണ് വള്ളിക്കീഴ്.[2] നീണ്ടകര മത്സ്യബന്ധന തുറമുഖത്തോടു ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. വള്ളിക്കീഴിനോടു ചേർന്നുള്ള ആൽത്തറമൂടിൽ അവസാനിക്കും വിധം കൊല്ലം ബൈപാസിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഈ പ്രദേശത്തെ ഒരു പ്രധാന സ്കൂളാണ് വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.[3][4]
അവലംബം[തിരുത്തുക]
- ↑ "Councils - Kollam City Corporation". മൂലതാളിൽ നിന്നും 2014-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2015.
- ↑ "Heavy rain causes damage in Kollam - iBN Live". ശേഖരിച്ചത് 30 June 2015.
- ↑ "Councils - Kollam City Corporation". ശേഖരിച്ചത് 30 June 2015.
- ↑ "LDF retains Kollam Corporation - The Hindu". ശേഖരിച്ചത് 30 June 2015.