ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ക്ഷേത്രത്തിലേക്കുള്ള കവാടം
ക്ഷേത്രത്തിലേക്കുള്ള കവാടം
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം is located in Kerala
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
Location within Kerala
നിർദ്ദേശാങ്കങ്ങൾ:8°54′0″N 76°35′8″E / 8.90000°N 76.58556°E / 8.90000; 76.58556Coordinates: 8°54′0″N 76°35′8″E / 8.90000°N 76.58556°E / 8.90000; 76.58556
പേരുകൾ
മറ്റു പേരുകൾ:Asramam Sree Krishna Swami Temple
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കൊല്ലം
പ്രദേശം:ആശ്രാമം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ശ്രീകൃഷ്ണൻ
പ്രധാന ഉത്സവങ്ങൾ:വിഷു ഉത്സവം,
തിരുവാഭരണ ഘോഷയാത്ര,
കൊല്ലം പൂരം
വെബ്സൈറ്റ്:http://www.kollampooram.in/en_GB/

കേരളത്തിൽ കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു ശ്രീകൃഷ്ണ ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കൈകളിൽ വെണ്ണയേന്തി നിൽക്കുന്ന നവനീത കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. എല്ലാമാസവും രോഹിണി നാളിൽ സന്താനഗോപാലം കഥകളി നടക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.[1] എല്ലാവർഷവും ഏപ്രിൽ മാസത്തിലെ വിഷുദിനത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് കൊല്ലം പൂരം നടക്കുന്നു. ശ്രീകൃഷ്ണക്ഷേത്രത്തോടൊപ്പം ഒരു അയ്യപ്പ ക്ഷേത്രം കൂടിയുണ്ട്. ശബരിമല ക്ഷേത്രത്തിലേതുപോലെ പതിനെട്ടു പടികളുള്ള ഈ ക്ഷേത്രത്തിൽ ആനപ്പുറത്തിരിക്കുന്ന അയ്യപ്പന്റെ പ്രതിഷ്ഠയാണുള്ളത്. ശബരിമലയിലേതുപോലെ തന്നെ ഈ ക്ഷേത്രത്തിലും തിരുവാഭരണ ഘോഷയാത്ര നടത്താറുണ്ട്.[1]

ചരിത്രം[തിരുത്തുക]

ക്ഷേത്രക്കുളം.
ക്ഷേത്രം നിർമ്മിക്കുവാനുള്ള മണ്ണ് എടുത്ത സ്ഥലം ഒരു കുളമായി മാറുകയായിരുന്നു.

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ടെന്നു പറയപ്പെടുന്നു.[2] ദേശിങ്ങനാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ ക്ഷേത്രത്തെക്കുറിച്ച് ഉണ്ണുനീലിസന്ദേശത്തിലും മയൂരസന്ദേശത്തിലും താളിയോലഗ്രന്ഥങ്ങളിലും പരാമർശമുണ്ട്.[2] വില്വമംഗലം സ്വാമികളാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നും സന്താനഭാഗ്യം ലഭിക്കാതിരുന്ന ഒരു വിഷ്ണു ഭക്തയ്ക്ക് ശിലാരൂപത്തിൽ ഭൂജാതനായതാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമിയെന്നും ഐതിഹ്യങ്ങളുണ്ട്.[2]

ഉത്സവം[തിരുത്തുക]

എല്ലാവർഷവും വിഷുദിനത്തിൽ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നു. ഉത്സവത്തിന്റെ ഭാഗമായി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങൾ, തെയ്യം, നിലക്കാവടി, പൂക്കാവടി, മയൂരനൃത്തം, അമ്മൻകുടം എന്നിവയുടെ അകമ്പടിയോടെ പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിക്കുന്നത്.[3] 1964-ലാണ് ക്ഷേത്രത്തിലെ തിരുവാഭരണഘോഷയാത്ര ആരംഭിച്ചത്. അതിനുമുമ്പ് ശബരിമല ക്ഷേത്രത്തിൽ മാത്രമാണ് തിരുവാഭരണഘോഷയാത്ര ഉണ്ടായിരുന്നത്.[2]

കൊല്ലം പൂരം[തിരുത്തുക]

പ്രധാന ലേഖനം: കൊല്ലം പൂരം

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും ഏപ്രിൽ മാസത്തിൽ ആശ്രാമം മൈതാനത്തു വച്ച് നടക്കുന്ന ആഘോഷമാണ് കൊല്ലം പൂരം.[4] ഇതിൽ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങൾ അണിനിരക്കുന്നു. ഗജവീരൻമാരുടെ നീരാട്ടിനും ആനയൂട്ടിനും ശേഷം പ്രശസ്ത വാദ്യമേളക്കാർ നയിക്കുന്ന ആൽത്തറമേളം (തിരുമുമ്പിൽ മേളം) നടക്കുന്നു. താമരക്കുളം മഹാഗണപതി ക്ഷേത്രവും പുതിയകാവ് ഭഗവതി ക്ഷേത്രവും മുഖാമുഖം അണിനിരന്ന് നടത്തുന്ന കുടമാറ്റം പ്രസിദ്ധമാണ്. വർണാഭമായ വെടിക്കെട്ടോടെ അവസാനിക്കുന്ന കൊല്ലം പൂരം കാണുവാൻ മറ്റു ജില്ലകളിൽ നിന്നുപോലും ആളുകളെത്തുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "ചരിത്രം". ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വെബ്സൈറ്റ്. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.
  2. 2.0 2.1 2.2 2.3 "കൊല്ലം പൂരം നാളെ". മാതൃഭൂമി. 2017-04-13. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.
  3. "കൊല്ലം പൂരം നാളെ". മലയാള മനോരമ. 2017-04-13. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.
  4. "Kollam pooram on April 15". The Hindu. 2016-04-05. മൂലതാളിൽ നിന്നും 2017-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-22.

പുറംകണ്ണികൾ[തിരുത്തുക]