മെഡിട്രീന ആശുപത്രി, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെഡിട്രീന ആശുപത്രി, കൊല്ലം
മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്
Map
Geography
Locationഅയത്തിൽ, കൊല്ലം, കേരളം,  ഇന്ത്യ
Organisation
Fundingസ്വകാര്യ മേഖല
Typeതൃതീയതല ആശുപത്രി
Network7 ആശുപത്രികൾ
Services
Emergency departmentഉണ്ട്
Beds175
History
Opened13 ഡിസംബർ 2014
Links
Websiteമെഡിട്രീന ആശുപത്രികൾ

കൊല്ലം ജില്ലയിലെ ആദ്യത്തെ തൃതീയതല സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാകേന്ദ്രമാണ് മെഡിട്രീന ആശുപത്രി.[1] കൊല്ലം ബൈപാസിനടുത്തുള്ള അയത്തിൽ എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2014 ഡിസംബർ 13-ന് കൊല്ലത്തെ പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രനാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.[1] ഈ ആശുപത്രിക്കുവേണ്ടി മെട്രിക്സ് പാർട്ട്നേഴ്സ് ഇന്ത്യ 60 ലക്ഷം ഡോളർ നിക്ഷേപിച്ചിരുന്നു.[2][3][4]

സ്ഥാനം[തിരുത്തുക]

ശസ്ത്രക്രിയ[തിരുത്തുക]

ഹൃദയശസ്ത്രക്രിയയെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും ബോധവൽക്കരണം നൽകുന്നതിനുമായി 2015 മേയ് 26-ന് മെഡിട്രീന ആശുപത്രിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ച് ഹോട്ടലിൽ വച്ച് ഒരു തുറന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തക്കുഴലുകൾക്കിടയിലെ തടസ്സം നീക്കുന്ന 'ബലൂൺ ശസ്ത്രക്രിയ'യാണ് ഇവിടെ നടന്നത്. ഇത് പൊതുജനങ്ങൾക്കു കാണുന്നതിനായി തത്സമയ സംപ്രക്ഷണവും ഒരുക്കിയിരുന്നു. കേരളത്തിൽ ഇത്തരമൊരു ഉദ്യമം ആദ്യമാണ്.[5]

ഡിപ്പാർട്ട്മെന്റുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "മെഡിട്രീന ആശുപത്രി നാടിന് സമർപ്പിച്ചു". ദേശാഭിമാനി. 2014-12-13. Archived from the original on 2019-12-21. ശേഖരിച്ചത് 2017-12-24.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Matrix invests Rs. 40 cr in Meditrina Hospitals - The Business Line". ശേഖരിച്ചത് 25 November 2014.
  3. "Matrix invests Rs. 40 cr in Meditrina Hospitals - The Business Line". ശേഖരിച്ചത് 25 November 2014.
  4. "Kerala based Meditrina Hospitals Raises $ 6 Million from Matrix Partners - Cool Avenues.com". ശേഖരിച്ചത് 25 November 2014.
  5. "Angioplasty demonstration". The Hindu. ശേഖരിച്ചത് 25 November 2014.