മുണ്ടയ്ക്കൽ
മുണ്ടയ്ക്കൽ | |
---|---|
പട്ടണം | |
![]() മുണ്ടയ്ക്കൽ കടൽത്തീരം | |
Coordinates: 8°52′32″N 76°35′57″E / 8.875515°N 76.599145°ECoordinates: 8°52′32″N 76°35′57″E / 8.875515°N 76.599145°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
Government | |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
Languages | |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
Time zone | UTC+5:30 (IST) |
PIN | 691010 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ജനവാസമേഖലയും വ്യവസായ കേന്ദ്രവുമാണ് മുണ്ടയ്ക്കൽ.[1][2] കൊല്ലത്തെ ഡൗൺടൗണിനു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കടൽത്തീരം കാണുവാൻ ധാരാളം വിനോദസഞ്ചാരികളെത്തുന്നു. എല്ലാവർഷവും കർക്കിടക വാവ് നാളിൽ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതിനായി ആയിരക്കണക്കിനാളുകൾ മുണ്ടയ്ക്കൽ കടൽത്തീരത്ത് (പിള്ള മുക്ക്) എത്താറുണ്ട്.[3][4]
ഉള്ളടക്കം
പ്രാധാന്യം[തിരുത്തുക]
കൊല്ലം നഗരത്തിലെ പല വിനോദസഞ്ചാരകേന്ദ്രങ്ങളും സ്ഥാപനങ്ങളും മുണ്ടയ്ക്കലിനു സമീപം സ്ഥിതിചെയ്യുന്നു. മുണ്ടയ്ക്കൽ കടൽത്തീരം, കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (സി.ഇ.പി.സി.), കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.സി.ഡി.സി.), സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, റോ മെറ്റീരിയൽ ഡിപ്പോ എന്നിവയാണ് മുണ്ടയ്ക്കലിലെ പ്രധാന ആകർഷണങ്ങൾ.[5][6]
കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്[തിരുത്തുക]
പ്രധാന ലേഖനം: കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്
കശുവണ്ടി വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന പ്രധാന സ്ഥാനമാണ് കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് . കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ, ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.[7] ഇതിന്റെ ആസ്ഥാനമന്ദിരം മുണ്ടയ്ക്കലിലെ കാഷ്യു ഹൗസാണ്. 1969 ജൂലൈയിൽ സ്ഥാപിതമായ ഈ കോർപ്പറേഷൻ കേരള സർക്കാർ ഉടമസ്ഥതയിൽ 1971 മുതൽ പ്രവർത്തിച്ചുതുടങ്ങി.[8] ഈ സ്ഥാപനത്തിന് ഏകദേശം 250 കോടി ടേൺ ഓവറുണ്ട്.
കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ[തിരുത്തുക]
വിദേശരാജ്യങ്ങളിലേക്കു കശുവണ്ടി കയറ്റുമതി ചെയ്യുന്നതിനും മറ്റുമായി 1955-ൽ കേന്ദ്രസർക്കാർ ആരംഭിച്ച കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനവും മുണ്ടയ്ക്കലാണ് സ്ഥിതിചെയ്യുന്നത്.[9][10][11][12][13] കശുവണ്ടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, കയറ്റുമതിയും ഇറക്കുമതിയും നിയന്ത്രിക്കുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ ചുമതലകൾ.
മുണ്ടയ്ക്കൽ കടൽത്തീരം[തിരുത്തുക]
കൊല്ലം നഗരത്തിലെ ഒരു പ്രധാന കടൽത്തീരമാണ് മുണ്ടയ്ക്കലിൽ സ്ഥിതിചെയ്യുന്നത്. ചിന്നക്കടയിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ഈ കടൽത്തീരത്തു വച്ച് എല്ലാവർഷവും കർക്കിടകവാവു ബലിയർപ്പണം നടക്കാറുണ്ട്. കേരളത്തിൽ വിനോദസഞ്ചാരമേഖലയുടെ പുരോഗതി നിർണ്ണയിക്കുന്ന 25 പ്രധാന ബീച്ചുകളിലൊന്നാണ് മുണ്ടയ്ക്കൽ കടൽത്തീരം.[14]
മുണ്ടയ്ക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്[തിരുത്തുക]
ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാർ ഏജൻസിയായ സിഡ്കോയുടെ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മുണ്ടയ്ക്കലിൽ പ്രവർത്തിക്കുന്നുണ്ട്.
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ[തിരുത്തുക]
2014-ൽ ആരംഭിച്ച നാഷണൽ അർബൻ ഹെൽത്ത് മിഷന്റെ ഭാഗമായുള്ള ഒരു ആരോഗ്യകേന്ദ്രം മുണ്ടയ്ക്കലിലെ തുമ്പറ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്നുണ്ട്.
ആരാധനാലയങ്ങൾ[തിരുത്തുക]
- തുമ്പറ ഭഗവതിക്ഷേത്രം.
- മുണ്ടയ്ക്കൽ കൊണ്ടേത്ത് ശ്രീഭദ്രകാളീക്ഷേത്രം
എത്തിച്ചേരുവാൻ[തിരുത്തുക]
- കൊല്ലം റെയിൽവേസ്റ്റേഷൻ - 3.3 കി.മീ.
- ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് - 3.7 കി.മീ.
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 5 കി.മീ.
- കൊല്ലം തുറമുഖം - 4.9 കി.മീ.
- ചിന്നക്കട - 4.2 കി.മീ.[15]
- തങ്കശ്ശേരി - 5.5 കി.മീ.
- പരവൂർ തീവണ്ടിനിലയം- 19.5 കി.മീ.
അവലംബം[തിരുത്തുക]
- ↑ [1] Map of Mundakkal, Kollam
- ↑ [2] Mayor's growth agenda gets wide acceptance
- ↑ [3] Thousands offer Karkkidaka Vavu Bali
- ↑ [4] Hundreds offer ‘Karkkidaka vavu bali'
- ↑ [5] Mobile Numbers of Revenue Officers in Kollam Taluk
- ↑ [6] Contact us - The Kerala State Cashew Development Corporation Limited
- ↑ [7] Kollam Cashew Organizations - KSCDC, CEPCI
- ↑ [8] KSCDC, Kollam
- ↑ [9] CEPCI - Kollam
- ↑ [10] CEPCI - Kollam
- ↑ [11] CEPCI
- ↑ [12] CEPCI - BS
- ↑ [13] Cashew Industry In India
- ↑ [14] Coastal Tourism in Kerala-An Analysis
- ↑ [15] Chinnadaka to Mundakkal
പുറംകണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Mundakkal എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |