ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്
Bishop Jerome Institute near College Jn., Kollam.jpg
ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്
തരംTechnical & Management Education institution
സ്ഥാപിതംമേയ് 14, 2011; 11 വർഷങ്ങൾക്ക് മുമ്പ് (2011-05-14)
പ്രധാനാദ്ധ്യാപക(ൻ)Dr. Susan. J. Panicker (PhD)
സ്ഥലംകൊല്ലം, കേരളം,  ഇന്ത്യ
8°53′08″N 76°36′09″E / 8.885619°N 76.60256°E / 8.885619; 76.60256
ക്യാമ്പസ്കൊല്ലം നഗരസമൂഹം
വെബ്‌സൈറ്റ്http://bjgi.in/

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമാണ് ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്. കൊല്ലം എസ്.എൻ. കോളേജിൽ നിന്നും കർബലയിലേക്കു പോകുന്ന പാതയോടു ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെ ബിരുദതലത്തിൽ എഞ്ചിനിയറിംഗും ബിരുദാനന്തരബിരുദതലത്തിൽ ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിപ്പിക്കുന്നു. ഈ സ്ഥാപനത്തിന് കേരള സർവകലാശാലയുടെയും ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെയും[1] അംഗീകാരം ലഭിച്ചിട്ടുണ്ട്. 2011 മേയ് 14-ന് സാൽവഡോർ പെന്നാച്ചിയോ ആണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്.[2][3]

പേരിനു പിന്നിൽ[തിരുത്തുക]

ആകാശക്കാഴ്ച

കൊല്ലം രൂപതയുടെ ആദ്യത്തെ ഭാരതീയനായ ബിഷപ്പ് ജെറോം എം. ഫെർണാണ്ടസിന്റെ ഓർമ്മയ്ക്കായാണ് ഈ സ്ഥാപനത്തിന് 'ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്' എന്ന പേരു നൽകിയിരിക്കുന്നത്. കത്തോലിക്കാ സമുദായത്തിന്റെ പുരോഗതിക്കായി ഇദ്ദേഹം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങൾ കൊല്ലം ജില്ലയിലുണ്ട്. ബിഷപ്പ് ജെറോം നഗർ, ഫാത്തിമ മാതാ നാഷണൽ കോളേജ്, ബിഷപ്പ് ബെൻസിഗർ ആശുപത്രി, കൊട്ടിയം ഹോളിക്രോസ് ആശുപത്രി, ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി, കർമ്മല റാണി കോളേജ് എന്നിവ അവയിൽ ചിലതാണ്. കൊല്ലം രൂപതയ്ക്കു കീഴിലുള്ള ബിഷപ്പ് ജെറോം ഫൗണ്ടേഷനാണ് ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടച്ചുമതല നിർവ്വഹിക്കുന്നത്.[4]

പഠനം[തിരുത്തുക]

പ്രവേശനം

സ്കൂൾ ഓഫ് മാനേജ്മെന്റ്, സ്കൂൾ ഓഫ് ആർക്കിടെക്ചർ, സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നതാണ് ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്ചർ എന്നീ വിഷയങ്ങളിലുള്ള എഞ്ചിനിയറിംഗ് ബിരുദപഠനത്തോടൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദപഠനവും ലഭ്യമാണ്.

2011-ൽ കേരള സർവകലാശാലയുടെ അംഗീകാരം നേടിയതോടെ ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ആരംഭിച്ചു.[5] കേരള എൻട്രൻസ് എക്സാമിനേഷൻസ് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്.[6]

മറ്റു സൗകര്യങ്ങൾ[തിരുത്തുക]

  • ലൈബ്രറി
  • ലാബുകൾ
  • സെമിനാർ ഹാൾ
  • ഹോസ്റ്റലുകൾ

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ""The New Colleges Approved by AICTE in Kerala"". മൂലതാളിൽ നിന്നും 2014-10-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-24.
  2. "Nuncio to inaugurate institute - The Hindu"
  3. "Chartered accountants day on July 1 - The Hindu"
  4. "Diocese of Quilon(Kollam)"
  5. "Get the List of Top Engineering Colleges in Kerala 2014". മൂലതാളിൽ നിന്നും 2014-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 September 2015.
  6. "Departments in BJI" Archived October 30, 2014, at the Wayback Machine.

പുറംകണ്ണികൾ[തിരുത്തുക]