മുളങ്കാടകം
മുളങ്കാടകം മുളംകാടകം | |
---|---|
പട്ടണം | |
Mulangadakam | |
Coordinates: 8°53′46.6″N 76°33′59.34″E / 8.896278°N 76.5664833°E | |
രാജ്യം | ഇന്ത്യ |
മേഖല | ദേശിങ്ങനാട് |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 691 012 |
Telephone code | 0474 |
വാഹന റെജിസ്ട്രേഷൻ | KL-02 |
വെബ്സൈറ്റ് | Kollam Municipal Corporation |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പട്ടണമാണ് മുളങ്കാടകം. കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനു കീഴിലുള്ള ശക്തികുളങ്ങര സോണിലെ ഏഴാമത്തെ വാർഡാണിത്.[1][2] മുളങ്കാടകം ദേവീക്ഷേത്രം, കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.) സെന്റർ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.[3][4]
പ്രാധാന്യം
[തിരുത്തുക]ദേശീയപാത 66 കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് മുളംകാടകം. തിരുമുല്ലവാരം പോസ്റ്റോഫീസിന്റെ പരിധിയിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. കൊല്ലം നഗരത്തിലെ ഒരു പ്രധാന ജനവാസമേഖലയാണിത് നഗരത്തിലെ പ്രധാനപ്പെട്ട പൊതുശ്മശാനങ്ങളിലൊന്ന് മുളങ്കാടകത്തു പ്രവർത്തിക്കുന്നുണ്ട്.[5]
കൊല്ലം നഗരത്തിലെ ഒരേയൊരു കേന്ദ്രീയ വിദ്യാലയം[6][7][8] , മുളങ്കാടകം ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് ഇവിടുത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മുളങ്കാടകത്തിനു ചുറ്റും ധാരാളം ക്ഷേത്രങ്ങളും പള്ളികളുമുണ്ട്. കൊല്ലം കളക്ടറേറ്റ്, ആനന്ദവല്ലീശ്വരം ക്ഷേത്രം, തിരുമുല്ലവാരം കടൽത്തീരം, തോപ്പിൽ കടവ് ബോട്ട് യാർഡ് എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.
എത്തിച്ചേരുവാൻ
[തിരുത്തുക]- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 2.6 കിലോമീറ്റർ
- കൊല്ലം റെയിൽവേസ്റ്റേഷൻ - 4.7 കി.മീ.
- കൊല്ലം തുറമുഖം - 2.3 കി.മീ.
- തിരുമുല്ലവാരം കടൽത്തീരം - 2.3 കി.മീ.
- കൊല്ലം കടൽപ്പുറം - 4 കി.മീ.
- പരവൂർ - 24.8 കി.മീ.
അവലംബം
[തിരുത്തുക]- ↑ "Councils - Kollam City Corporation". Archived from the original on 2014-09-10. Retrieved 30 December 2014.
- ↑ "Building Permit Management System - Kollam Corporation". Archived from the original on 2014-12-20. Retrieved 30 December 2014.
- ↑ "Courses available in UIT Mulamkadakam, Kollam - Kerala University". Retrieved 30 December 2014.
- ↑ "Infrastructure development tops Kollam MP's fund allocation - The Hindu". Archived from the original on 2014-12-30. Retrieved 30 December 2014.
- ↑ "Former Bar council president dead - The Hindu". Retrieved 30 December 2014.
- ↑ "Roof of school building caves in - The Hindu". Retrieved 30 December 2014.
- ↑ "KVs in India". Archived from the original on 2014-12-30. Retrieved 30 December 2014.
- ↑ "KENDRIYA VIDYALAYA, KOLLAM". Archived from the original on 2016-01-09. Retrieved 30 December 2014.