ബിഷപ്പ് ജെറോം നഗർ

Coordinates: 8°53′14″N 76°35′19″E / 8.887277°N 76.588596°E / 8.887277; 76.588596
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഷപ്പ് ജെറോം നഗർ
ബിഷപ്പ് ജെറോം നഗറിന്റെ മുൻവശം
സ്ഥാനംചിന്നക്കട, കൊല്ലം ജില്ല, കേരളം,  ഇന്ത്യ
നിർദ്ദേശാങ്കം8°53′14″N 76°35′19″E / 8.887277°N 76.588596°E / 8.887277; 76.588596
വിലാസംബിഷപ്പ് ജെറോം നഗർ, ചിന്നക്കട, കൊല്ലം - 691301
പ്രവർത്തനം ആരംഭിച്ചത്1987[1]
ഉടമസ്ഥതകൊല്ലം രൂപത
വാസ്തുശില്പിയൂജിൻ പണ്ടാല
പാർക്കിങ്Valet parking, Underground
ആകെ നിലകൾ7

കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയ്ക്കു സമീപമുള്ള ഒരു വ്യാപാര സമുച്ചയമാണ് ബിഷപ്പ് ജെറോം നഗർ (ഇംഗ്ലീഷ്: Bishop Jerome Nagar). കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലെക്സുകളിലൊന്നാണിത്.[2] ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ഉടമസ്ഥതയിലാണ് ഇതു പ്രവർത്തിക്കുന്നത്.[3][4][5] കൊല്ലം രൂപതയുടെ ഭാരതീയനായ ആദ്യത്തെ ബിഷപ്പ് ജെറോം കോയിവിളയുടെ പേരാണ് ഈ വ്യാപാരസമുച്ചയത്തിനു നൽകിയിരിക്കുന്നത്. അദ്ദേഹം 1937 മുതൽ 1978 വരെ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്നു.

കൊല്ലം നഗരത്തിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായ ബിഷപ്പ് ജെറോം നഗറിൽ റോയൽ എൻഫീൽഡ് ഷോറൂം, എച്ച് ആൻഡ് സി പുസ്തകശാല, എസ്.ബി.ടി. ചിന്നക്കട ശാഖ, ജി മാക്സ് തീയറ്റർ എന്നിവ ഉൾപ്പെടെ നിരവധി വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആറുനിലകളുള്ള കെട്ടിടസമുച്ചയത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി ഭൂഗർഭ നിലയും നിർമ്മിച്ചിട്ടുണ്ട്. 2015 ജൂണിൽ കൊല്ലം ജില്ലയിൽ ജൈവകൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി എ.ടി.എം. മാതൃകയിൽ പച്ചക്കറി വിത്തുകൾ നൽകുന്ന ഒരു യന്ത്രം ബിഷപ്പ് ജെറോം നഗറിൽ സ്ഥാപിച്ചിരുന്നു.[6]

അവലംബം[തിരുത്തുക]

  1. "Bishop Jerome Nagar Kollam - ebuild.in". Archived from the original on 2016-12-20. Retrieved 15 July 2016.
  2. "Bishop Jerome Nagar Kollam - Rediff Labs". Archived from the original on 2018-04-16. Retrieved 12 October 2015.
  3. "Catholic shrine at Tangasseri attacked - The Hindu". Retrieved 12 October 2015.
  4. "Catholic shrine at Tangasseri attacked - The Indian News". Retrieved 12 October 2015.
  5. "James Puthenpuram passes away - The Hindu". Retrieved 13 June 2016.
  6. "ജൈവ പച്ചക്കറിയിൽ കൊല്ലം സ്വയംപര്യാപ്തതയിലേക്ക്". സുദിനം ഓൺലൈൻ. 2015-06-18. Archived from the original on 2017-12-21. Retrieved 2017-12-21.
"https://ml.wikipedia.org/w/index.php?title=ബിഷപ്പ്_ജെറോം_നഗർ&oldid=3777159" എന്ന താളിൽനിന്ന് ശേഖരിച്ചത്