Jump to content

വിത്ത് വിതരണ യന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ഞങ്ങാട് മിനിസിവിൽസ്റ്റേഷനിലെ വിത്ത് വിതരണ യന്ത്രം

പച്ചക്കറി വിത്ത് വിതരണം ചെയ്യാനുള്ള യന്ത്രം . നിശ്ചിത തുകയുടെ നോട്ട് യന്ത്രത്തിൽ നിക്ഷേപിച്ചാൽ അത്യുത്‌പാദന ശേഷിയുള്ള ഏതുതരം പച്ചക്കറിവിത്തുകളും യഥേഷ്ടം ലഭിക്കുന്ന നൂതന സാങ്കേതികവിദ്യയോടുകൂടിയ വിത്ത്‌ വിതരണ യന്ത്രങ്ങൾ സംസ്ഥാന വിത്തുവികസന അതോറിറ്റിയും കേരള കാർഷിക സർവകലാശാലയും പഞ്ചായത്തുകളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നുണ്ട്[1], 2012 ലാണ് കേരളത്തിൽ ആദ്യമായി ഇത്തരം യന്ത്രങ്ങൾ സർക്കാർ തലത്തിൽ നിലവിൽ വന്നത്[2]. തുക നിക്ഷേപിച്ചശേഷം ആവശ്യമുള്ള വിത്തിന്റെ കോഡ് നൽകിയാൽ വിത്ത് പാക്കറ്റ് പുറത്തേക്ക് വരുന്ന തരത്തിലാണ് ഈ യന്ത്രത്തിലെ ക്രമീകരണം [3].

അവലംബം

[തിരുത്തുക]
  1. http://pravasini.com/index.php?page=topstory&tid=592[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.niyamasabha.org/codes/13kla/session_5/ans/u07493-170712-810828830811-05-13.pdf
  3. http://www.mathrubhumi.com/kannur/kazhcha/-malayalam-news-1.1255983[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിത്ത്_വിതരണ_യന്ത്രം&oldid=3945666" എന്ന താളിൽനിന്ന് ശേഖരിച്ചത്