കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ
KSID 1.jpg
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ
സ്ഥാപിച്ചത്2015
Missionഡിസൈനിങ് മേഖലയിലെ പ്രഫഷ നലുകളെ സൃഷ്ടിക്കാൻ
ഗിരീഷ് പി.റ്റി
സ്ഥാനംകൊല്ലം
Addressചന്ദനത്തോപ്പ്, കൊല്ലം
വെബ്സൈറ്റ്http://ksid.co.in/

ഡിസൈനിങ് മേഖലയിൽ പ്രൊഫഷനലുകളെ സൃഷ്ടിക്കാൻ കേരള സർക്കാർ നടത്തുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ. നൈപുണ്യ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംസ്ഥാന ഗവണ്മെന്റ് സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനു കീഴിലാണ് കെ. എസ്. ഐ. ഡി പ്രവർത്തിക്കുന്നത്. കൊല്ലത്തെ ചന്ദനത്തോപ്പിലെ ക്യാംപസിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ലക്ഷ്യങ്ങൾ[തിരുത്തുക]

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കൊല്ലം

വിവിധ സ്ഥാപനങ്ങളിലുള്ളവർക്ക് നൈപുണ്യ പരിശീലനം, പ്രാദേശിക അടിസ്ഥാനത്തിൽ ഉൽപ്പന്ന വികസനം, സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് കൻസൾട്ടൻസി സേവനം, ഡിസൈൻ മേഖലയിൽ ഗവേഷണ സൗകര്യം തുടങ്ങിയവയും കെ. എസ്. ഐ. ഡി യുടെ ലക്ഷ്യങ്ങളാണ്

കോഴ്സുകൾ[തിരുത്തുക]

5 സെമസ്റ്ററുകളിലായാണ് കോഴ്സുകൾ. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ സിലബസ് പ്രകാരമാണ് ക്ലാസുകൾ. സ്റ്റുഡിയോ/വർക്ഷോപ്പ്/ലബോറട്ടറി വർക്ക്, സെമിനാർ/തീസിസ് വർക്ക് എന്നിവ കോഴ്സിന്റെ ഭാഗമായിരിക്കും. 57000 രൂപയാണ് കോഴ്സ് ഫീസ്.[1]

  • ഇന്റഗ്രേറ്റഡ് ലൈഫ് സ് റ്റൈൽ പ്രൊഡക്ട് ഡിസൈൻ.
  • ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ.
  • ഐ.ടി.ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ ഡിസൈൻ.

പ്രവേശനം[തിരുത്തുക]

ഓരോ കോഴ്സിലും പത്ത് സീറ്റുകൾ വീതമാണുള്ളത്. അഞ്ച് സെമസ്റ്ററുകളും ആറുമാസത്തെ പരിശീലനവും ഉൾപ്പെടെ 30 മാസമാണ് കോഴ്സസ് കാലാവധി.

യോഗ്യത[തിരുത്തുക]

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കൊല്ലം

55 ശതമാനത്തിൽ കുറയാത്ത ബിരുദം നേടിയിരിക്കണം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40.

അവലംബം[തിരുത്തുക]

  1. "Kerala State Institute of Design". http://ksid.co.in/. മൂലതാളിൽ നിന്നും 2015-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഓഗസ്റ്റ് 2015. {{cite web}}: External link in |publisher= (help)