തോപ്പിൽ കടവ്
തോപ്പിൽ കടവ് Thoppilkkadavu | |
---|---|
തോപ്പിൽ കടവിലെ കെട്ടിടങ്ങൾ | |
Coordinates: 8°53′44″N 76°34′21″E / 8.895434°N 76.572558°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
നഗരം | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691008 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് തോപ്പിൽ കടവ്. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഈ പ്രദേശം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.[1] പോളയത്തോടിനു സമീപം കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ആശ്രാമം ലിങ്ക് റോഡ് തോപ്പിൽ കടവു വരെ ദീർഘിപ്പിക്കാൻ പദ്ധതിയുണ്ട്.[2]
പ്രാധാന്യം
[തിരുത്തുക]കൊല്ലം ജില്ലയിൽ വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തോപ്പില്കടവ്. അഷ്ടമുടിക്കായലിന്റെ സാന്നിദ്ധ്യം ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ ഒരു ബോട്ട് യാർഡ് നിർമ്മിച്ചിട്ടുണ്ട്. ദേശീയ ജലപാത 3-ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തോപ്പിൽ കടവിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബോട്ട് സർവീസ് ആരംഭിക്കും. കപ്പലണ്ടി മുക്കിൽ നിന്നാരംഭിച്ച് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന ആശ്രാമം ലിങ്ക് റോഡ് തോപ്പിൽകടവ് വരെ ദീർഘിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഈ പാതയിൽ അഷ്ടമുടിക്കായലിന്റെയും കൊല്ലം കനാലിന്റെയും സംഗമസ്ഥാനത്ത് ഒരു പാലവും നിർമ്മിക്കുന്നുണ്ട്. പണി പൂർത്തിയാകുന്നതോടെ തോപ്പിൽകടവിലേക്ക് കൂടുതൽ സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നു.[3] കൊല്ലത്തെ ആർട്ട് ഓഫ് ലിവിങ് സെന്റർ തോപ്പിൽ കടവിലാണ് സ്ഥിതിചെയ്യുന്നത്.[4][5]
എത്തിച്ചേരുവാൻ
[തിരുത്തുക]- കൊല്ലം റെയിൽവേസ്റ്റേഷൻ - 5.2 കി.മീ.
- ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് - 4.3 കി.മീ.
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 1.7 കി.മീ.
- കൊല്ലം തുറമുഖം - 2.2 കി.മീ.
- ചിന്നക്കട - 3.2 കി.മീ.
- പരവൂർ - 26 കി.മീ.
അവലംബം
[തിരുത്തുക]- ↑ Pincode - Thoppilkadavu
- ↑ [1] Steps for new bridge at Neendakara
- ↑ [2] Rs.63 crore for road extension project
- ↑ Kerala, India&lat=8.8932118&lng=76.6141396&ctype=&acol=0&c=&cc=IN&d1=&d2= Find an Art of Living Center - Kollam
- ↑ [3] Archived 2016-03-04 at the Wayback Machine. The Art Of Living Ashram - Kollam