പീരങ്കി മൈതാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കന്റോൺമെന്റ് മൈതാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കന്റോൺമെന്റ് മൈതാനം
പീരങ്കി മൈതാനം
Exhibition at Cantonment Maidan, Kollam.jpg
പീരങ്കി മൈതാനത്ത് നടക്കുന്ന ഒരു പ്രദർശനം
Locationകൊല്ലം, കേരളം
Coordinates8°52′54″N 76°35′59″E / 8.881625°N 76.599752°E / 8.881625; 76.599752
Founderഈസ്റ്റ് ഇന്ത്യ കമ്പനി
Operated byകൊല്ലം കോർപറേഷൻ
Openഎപ്പോഴും

കൊല്ലം നഗരത്തിനു സമീപമുള്ള കന്റോൺമെന്റ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണ് കന്റോൺമെന്റ് മൈതാനം എന്നറിയപ്പെടുന്ന പീരങ്കി മൈതാനം. ശ്രീനാരായണ കോളേജിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ മൈതാനത്തു വച്ചാണ് 1809-ൽ കൊല്ലം യുദ്ധം നടന്നത്. 1915ലെ കല്ലുമാല സമരത്തിന്റെ സമാപനത്തിന് വേദിയായതും പീരങ്കി മൈതാനമാണ്. 1927ൽ മഹാത്മാഗാന്ധി ഇവിടെ വച്ച് ജനങ്ങളോട് സംസാരിക്കുകയുണ്ടായി. 1938ൽ നടന്ന ചിങ്ങം 17 വിപ്ലവത്തിൽ[1] ആറോളം പേർ കൊല്ലപ്പെടുകയുണ്ടായി. പീരങ്കി മൈതാനം എന്ന പേരിനു കാരണമായി ഇവിടെ സ്ഥാപിച്ചിരുന്ന 5 പീരങ്കികൾ ഇപ്പോൾ കൊല്ലം സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയത്തിൽ കാഴ്ചയ്ക്ക് വച്ചിട്ടുണ്ട്.

മൈതാനത്തുള്ള അയ്യങ്കാളി പ്രതിമ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-15.
"https://ml.wikipedia.org/w/index.php?title=പീരങ്കി_മൈതാനം&oldid=3637249" എന്ന താളിൽനിന്ന് ശേഖരിച്ചത്