എച്ച് ആൻഡ് ജെ മാൾ, കരുനാഗപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എച്ച് ആൻഡ് ജെ മാൾ
എച്ച് ആൻഡ് ജെ മാൾ, കരുനാഗപ്പള്ളി
സ്ഥാനംലാലാജി ജംഗ്ഷൻ, കരുനാഗപ്പള്ളി, കൊല്ലം ജില്ല, കേരളം,  ഇന്ത്യ
നിർദ്ദേശാങ്കം9°02′58″N 76°32′08″E / 9.049393°N 76.535552°E / 9.049393; 76.535552
വിലാസംലാലാജി ജംഗ്ഷൻ, കരുനാഗപ്പള്ളി, കൊല്ലം, കേരളം - 690518
ഉടമസ്ഥതഹമീദ് കുഞ്ഞ്
വിപണന ഭാഗ വിസ്തീർണ്ണം210,000 square feet (20,000 m2)
ആകെ നിലകൾ10
വെബ്സൈറ്റ്H&J Mall

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ഒരു ഷോപ്പിംഗ് മാൾ ആണ് എച്ച് ആൻഡ് ജെ മാൾ (ഇംഗ്ലീഷ്: H&J Mall). കരുനാഗപ്പള്ളിയിലെ എൻ.അർ.ഐ. വ്യവസായിയായ ഹമീദ് കുഞ്ഞിന്റെ ഉടമസ്ഥതയിലാണ് ഈ മാൾ പ്രവർത്തിക്കുന്നത്.[1] 2015 മാർച്ച് 29-ന് മലയാള ചലച്ചിത്രതാരം മമ്മൂട്ടിയാണ് മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.[2]

കൊല്ലം നഗരസമൂഹത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാളായ എച്ച് ആൻഡ് ജെയ്ക്ക് ഏകദേശം 120000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. മൾട്ടിപ്ലെക്സ് തീയറ്ററുകൾ ഉൾപ്പെടെ ധാരാളം വ്യാപാരശാലകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.[3][4]

അവലംബം[തിരുത്തുക]

  1. "H&J Mall - Karunagappally". Retrieved 27 November 2015.
  2. "Upcoming Malls in Kerala". Retrieved 27 November 2015.
  3. "കരുനാഗപ്പള്ളിക്ക് ആവേശമായി കാർണിവൽ സ്ക്രീനുകൾ തുറന്നു". മെട്രോവാർത്ത. 2015-03-30. Archived from the original on 2017-12-21. Retrieved 2017-12-21.
  4. "Carnival Kollam". Retrieved 27 November 2015.