Jump to content

ചന്ദനത്തോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദനത്തോപ്പ് (Chandanathoppe) ,കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കൊല്ലം നഗരമധ്യമായ ചിന്നക്കടയിൽ നിന്നും 8കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു. കൊല്ലം നഗരവുമായി റോഡ്-റെയിൽ മാർഗ്ഗത്താൽ ബന്ധിപ്പിച്ചിട്ടുണ്ട്.

പെരിനാട് ,കൊറ്റങ്കര, പനയം പഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷനിലുമായി പരന്നു കിടക്കുന്നു . ഗവഃ ഐ.റ്റി.ഐ, അസ്സീസിയ മെഡി. കോളേജ് എക്സ്റ്റൻഷൻ, ചിന്മയ വിദ്യാലയം എന്നിവ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

സിന്റിക്കേറ്റ് ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, കൊറ്റങ്കര സഹകരണ ബാങ്ക് എന്നിവ ഇവിടുള്ള ബാങ്കുകൾ കൂടാതെ കൊശമറ്റം,മുത്തൂറ്റ്,റിബ്സ് എന്നീ പണമിടപാട് സ്ഥാപനങ്ങളും, എസ്സ്.ബി.റ്റി. ഏ.റ്റി.എം -ഉം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ചന്ദനത്തോപ്പ്-ചാത്തിനാംകുളം റോഡ് , ചന്ദനത്തോപ്പ് -കുഴിയം -പെരിനാട് റോഡ് എന്നിവ പ്രധാന റോഡുകൾ . കൂടാതെ ഒട്ടനവധി കശുവണ്ടി ഫാക്ടറികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മാർക്ക് ആഡിറ്റോറിയം , കൂടാതെ ഒരു റെയിൽവേ സ്റ്റേഷനും ഇവിടെ സ്ഥിതി ചെയ്യുന്നു.[1]

  1. Hester, Jim; Bryan, Jennifer (2014-07-26). "gmailr: Access the 'Gmail' 'RESTful' API". Retrieved 2024-11-28.
"https://ml.wikipedia.org/w/index.php?title=ചന്ദനത്തോപ്പ്&oldid=4140143" എന്ന താളിൽനിന്ന് ശേഖരിച്ചത്