ചിങ്ങം 17 വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1938 സെപ്റ്റംബർ 2ന് കൊല്ലം കന്റോൻമെന്റ് മൈതാനിയിൽ (പീരങ്കി മൈതാനി)യിൽ നടന്ന വിപ്ലവമാണ് ചിങ്ങം 17 വിപ്ലവം അഥവാ കന്റോൻമെന്റ് വിപ്ലവം [1][2][3] എന്നറിയപ്പെടുന്നത്. 1114 ചിങ്ങം 17നു മഹാത്മാഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് നിസ്സഹരണ സമരത്തിൽ പങ്കെടുക്കാൻ പീരങ്കി മൈതാനത്തെത്തിയ ആളുകളുടെ നേർക്ക് പോലീസ് വെടിവയ്ക്കുകയാണുണ്ടായത്. ആറോളം പേരുടെ മരണത്തിനു സംഭവം ഇടയാക്കി.

ചരിത്രം[തിരുത്തുക]

കുമ്പളത്തു ശങ്കുപിള്ള, സി. കേശവൻ എന്നിവർ നയിച്ച ജാഥയിൽ പോളയത്തോട് മുതൽ ചിന്നക്കട വരെ നൂറുകണക്കിനു ആളുകൾ പങ്കെടുത്തു. ജാഥയ്ക്ക് ശേഷം എം.ജി. കോശി, പി.ജീ. വർഗ്ഗീസ്, കെ. സുകുമാരൻ (കേരള കൗമുദി) എന്നിവർ നടത്തുന്ന പ്രഭാഷണം കേൾക്കാൻ അവർ പീരങ്കി മൈതാനിയിൽ തടിച്ചു കൂടി. ഇവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർ സംഘർഷത്തെ തുടർന്ന് വെടിവയ്ക്കുകയാണുണ്ടായത്. ആറു പേർ മരിച്ചെങ്കിലും നാലുപേരുടെ മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിയാനായുള്ളൂ - ആശ്രാമം ലക്ഷ്മണൻ, കൊല്ലൂർ വിള മൊയ്തീൻകുഞ്ഞ്, അയത്തിൽ ബാലകൃഷ്ണപിള്ള കുരീപ്പുഴ കൊച്ചുകുഞ്ഞു്. പോലീസ് ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ അടക്കുകയാണുണ്ടായത്. [4]

അവലംബം[തിരുത്തുക]

  1. http://timesofindia.indiatimes.com/city/thiruvananthapuram/Chingam-17-struggle-to-be-documented-on-silver-screen/articleshow/22235489.cms
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-31.
  3. http://www.mathrubhumi.com/online/malayalam/news/story/2471697/2013-08-26/kerala[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.newindianexpress.com/states/kerala/Remembering-the-fallen-heroes-of-Chingam-17-Revolution/2013/07/15/article1684397.ece
"https://ml.wikipedia.org/w/index.php?title=ചിങ്ങം_17_വിപ്ലവം&oldid=3631182" എന്ന താളിൽനിന്ന് ശേഖരിച്ചത്