കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി
ആദർശസൂക്തം | श्रद्धावान् लभते ज्ञानं
(shraddhavaan labhate jnyaanam)(Sanskrit) (Malayalam: ശ്രദ്ധവാൻ ലഭത്തെ ജ്ഞാനം - ശ്രദ്ധാലുവിന് ആത്മജാനം കൈവരുന്നു ) |
---|---|
തരം | സർക്കാർ സ്ഥാപനം |
സ്ഥാപിതം | 1999 |
പ്രധാനാദ്ധ്യാപക(ൻ) | പ്രൊഫസർ.(ഡോ.)ജയാ വി ൽ |
അദ്ധ്യാപകർ | 80 |
കാര്യനിർവ്വാഹകർ | 50 |
വിദ്യാർത്ഥികൾ | 900 |
ബിരുദവിദ്യാർത്ഥികൾ | 800 |
100 | |
സ്ഥലം | കരുനാഗപ്പള്ളി, കേരളം, 690523, ഭാരതം 9°03′52″N 76°33′25″E / 9.06443389°N 76.557003476°E |
ക്യാമ്പസ് | സി ഇ കെ ക്യാംപസ് (ഗ്രാമം) (28-acre (110,000 m2)) |
ചുരുക്ക നാമം | സി.ഇ.കെ (CEK) |
അഫിലിയേഷനുകൾ | AICTE, കുസാറ്റ് ( 2014 വരെ ), കെ.ടി.യു ( 2015 മുതൽ ) |
വെബ്‌സൈറ്റ് | www |
अभियांत्रिकी महाविद्यालय , करूनागप्पल्ले |
കൊല്ലം ജില്ലയിലെ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി. [1].കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് ഇത്.കേരള സർക്കാരിന്റെ ഐ എച്ച് ആർ ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്.[2] 1999 ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,ഇൻഫർമേഷൻ ടെക്നോലോജി എന്നിങ്ങനെ നാല് കോഴ്സുകളാണ് ഇവിടെ ഉള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ പ്രൊഫസർ.(ഡോ.) ജയാ വി ൽ ആണ്
ഡിപ്പാർട്ടുമെന്റുകൾ
[തിരുത്തുക]- കമ്പ്യൂട്ടർ സയൻസ്
- ഇലക്ട്രോണിക്സ്
- ഇലക്ട്രിക്കൽ
- ജനറൽ എഞ്ചിനീയറിംഗ്
- അപ്ലൈഡ് സയൻസ്
- ഇൻഫർമേഷൻ ടെക്നോളജി
കോഴ്സുകൾ
[തിരുത്തുക]ബിരുദ കോഴ്സുകൾ
[തിരുത്തുക]റെഗുലർ ബി.ടെക് കോഴ്സുകൾ
[തിരുത്തുക]- ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻജിനീയറിംഗ് (60 സീറ്റ്)
- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷ്ൻ എൻജിനീയറിംഗ് (60 സീറ്റ്)
- കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് (60 സീറ്റ്)
- ഇൻഫർമേഷൻ ടെക്നോലോജി (30 സീറ്റ്)
ബിരുദാനന്തര ബിരുദ കോഴ്സുകൾ
[തിരുത്തുക]എം.ടെക് കോഴ്സുകൾ
[തിരുത്തുക]- ഇലക്ട്രോണിക്സ് എൻജിനീയറിംഗ് (സിഗ്നൽ പ്രോസിസ്സിംഗ്) (24 സീറ്റ്)
- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംങ്ങ് (ഇമേജ് പ്രോസിസ്സിംഗ്) (24 സീറ്റ്)
പ്രവേശനം
[തിരുത്തുക]കോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം
[തിരുത്തുക]കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[3]
ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം
[തിരുത്തുക]ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[4]
അവലംബം
[തിരുത്തുക]- ↑ http://ceknpy.ac.in/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-16. Retrieved 2014-03-04.
- ↑ "Official website of the Commissioner for Entrance Exams, Kerala".
- ↑ "GATE Office, IITM".