ഗ്രീഷ്മം
|
General Cloud cover Cloud physics Cloud types High-clouds (Family A) Cirrocumulus Cirrus cloud Cirrostratus Middle-clouds (Family B) Altostratus Altocumulus Low-clouds (Family C) Cumulus cloud Stratocumulus cloud Nimbostratus cloud Stratus cloud |
![]() ![]() |

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ് ഗ്രീഷ്മം അഥവാ വേനൽക്കാലം. വസന്തത്തിനു ശേഷമുള്ള ഋതുവാണ് ഗ്രീഷ്മം - ഉത്തരാർദ്ധഗോളത്തിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെയും ദക്ഷിണാർദ്ധഗോളത്തിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെയും.
നാല് ഋതുക്കളിൽ ഏറ്റവും ചൂടുള്ളത് ഇക്കാലത്താണ്. വസന്തത്തിനും ശരത്തിനും ഇടയിലാണ് ഗ്രീഷ്മം വരിക. ഗ്രീഷ്മത്തിലെ അയനാന്തത്തിൽ (summer solstice)ദിവസം ഏറ്റവും ദൈർഘ്യം കൂടിയതും രാത്രി ഏറ്റവും ചുരുങ്ങിയതും ആയിരിക്കും. ഗ്രീഷ്മം പുരോഗമിക്കുമ്പോൾ ദിനദൈർഘ്യം കൂടിവരും. കാലാവസ്ഥ, സംസ്കാരം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് ഗ്രീഷ്മം തുടങ്ങുന്ന ദിവസം മാറിവരും. പക്ഷെ ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മം ആകുമ്പോൾ ദക്ഷിണാർദ്ധഗോളത്തിൽ ശിശിരം/തണുപ്പുകാലം ആയിരിക്കും.
കാലാവസ്ഥ ചൂടുള്ള കാലമാണ് ഇത്. മെഡിറ്ററെനിയൻ പ്രദേശങ്ങളിൽ ഇത് വരണ്ട കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പശ്ചിമ ഏഷ്യയിൽ ഇത് മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ജൂൺ ഒന്ൻ മുതൽ നവംബർ മുപ്പത് വരെ ഒരു സൈക്ലോൺ ഉണ്ടാവാറുണ്ട്. സെപ്റ്റംബർ പത്താണ് ഈ സൈക്ലോണിന്റെ മൂർധന്യം.
സ്കൂൾ അവധി സ്കൂളുകളും സർവകലാശാലകളും അവധി കൊടുക്കുന്നത് സാധാരാനയായി ഇക്കാലത്താണ്. ലോകമാകമാനം വിദ്യാര്ധികൾക്ക് വേനലവധി കൊടുക്കാറുണ്ട്. ഇന്ത്യയിൽ ഏപ്രിൽ അവസാനം മുതൽ ജൂലൈ വരെയാണ് അവധി. അമേരിക്കയിൽ ജൂൺ തുടക്കത്തിൽ സ്കൂൾ അടക്കുന്നു. സ്കോട്ട്ലാൻഡിൽ ജൂൺ അവസാനം മുതൽ ഓഗസ്റ്റ് അവസാനം വരെ ആണ് അവധി. കാനഡയിൽ ജൂൺ അവസാനം മുതൽ സെപ്റ്റംബർ തുടക്കം വരെയാണ് അവധി. ദക്ഷിണാർദ്ധഗോളത്തിൽ വേനലവധി ക്രിസ്മസിനോടും പുതുവർഷത്തോടും അനുബന്ധിച്ചാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ സ്കൂൾ വേനൽ അവധി ഡിസംബർ പകുതി മുതൽ ജനുവരി അവസാനം വരെയാണ്.