പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം
പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം
പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം
പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം is located in Kerala
പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം
പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം
നിർദ്ദേശാങ്കങ്ങൾ:8°52′42″N 76°38′15″E / 8.87833°N 76.63750°E / 8.87833; 76.63750
പേരുകൾ
മറ്റു പേരുകൾ:പാലത്തറ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
Palathara Durga Devi temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കൊല്ലം
പ്രദേശം:പാലത്തറ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ദുർഗ്ഗാ ദേവി
പ്രധാന ഉത്സവങ്ങൾ:ചിത്തിര മഹോത്സവം
വാസ്തുശൈലി:കേരളീയം

പാലത്തറ ശ്രീ ദുർഗ്ഗാ ദേവിക്ഷേത്രം ( Palathara Durga Temple ) കൊല്ലം ജില്ലയിലെ പാലത്തറ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.കൊല്ലം നഗരത്തിൽ നിന്നും തെക്കുകിഴക്ക് ദിശയിൽ 5.5 കി.മീ. അകലെയാണ് ഈ ക്ഷേത്രം.[1] ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 8° 52' 42N ഉം 76° 38' 15E ഉം ആണ്. [2] . പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ഗണപതിയുടെ പ്രതിഷ്ഠയുള്ള കോവിലും ഉണ്ട്.

നാഗരാജാവും നാഗയക്ഷിയും നിലകൊള്ളുന്ന സർപ്പക്കാവും ശ്രീ നാരായണഗുരുദേവൻറെ ഗുരുമന്ദിരവും ക്ഷേത്രസന്നിധിയിലുണ്ട്. എല്ലാ വർഷവും മീനം മാസത്തിലെ ചിത്തിര നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നു. [3].

ചരിത്രം[തിരുത്തുക]

ക്ഷേത്രത്തിന് അഞ്ഞൂറുവർഷത്തെ പാരമ്പര്യമുണ്ടെന്നു കരുതപ്പെടുന്നു. ദുർഗ്ഗദേവി തൻറെ സഹോദരൻ മുരാരിയുമായി പാലത്തറയിലെത്തിയെന്നും ഇവിടെ വസിച്ചെന്നുമാണ് ഐതിഹ്യം.[4].ക്ഷേത്രം നിലകൊള്ളുന്ന പ്രദേശത്തു വർഷങ്ങൾക്കുമുമ്പ് ധാരാളം പാലവൃക്ഷങ്ങളുണ്ടായിരുന്നു.അക്കാലത്ത് ഇവിടം സന്ദർശിച്ച ബുദ്ധ സന്യാസിമാർ പാലമരത്തിൻറെ ചുവട്ടിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് പാലത്തറ എന്ന പേര് ലഭിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. തുടർന്ന് ഈ ക്ഷേത്രം പലതവണ പുതുക്കിപ്പണിതു. ഏറ്റവും ഒടുവിൽ 2013 മാർച്ച് 28 (1188 മീനം 14)നു ചിത്തിര നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്തിൽ ബ്രഹ്മശ്രീ ഡി.ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു.[5]

വിവരണം[തിരുത്തുക]

ശ്രീകോവിൽ[തിരുത്തുക]

ദുർഗ്ഗാ ദേവിയുടെ ഷഢാധാര പ്രതിഷ്ഠയുള്ള ശ്രീകോവിൽ ആണ് ക്ഷേത്രത്തിൻറെ പ്രധാന ഭാഗം.ക്ഷേത്രത്തിൻറെ ദർശനം കിഴക്കു ദിശയിലാണ് .വാസ്തുശാസ്ത്ര വിധിപ്രകാരം തയ്യാറാക്കിയതാണ് ഈ ശ്രീകോവിൽ. കരിങ്കല്ലിൽ നിർമ്മിച്ച കൊത്തുപണികൾ കൊണ്ടുനിറഞ്ഞ പഞ്ചവർഗ്ഗത്തറയും ഭിത്തിയുമാണ് ഇതിനുള്ളത്.ശ്രീകോവിലിൻറെ അഴിയും പടിയും നിർമ്മിച്ചിരിക്കുന്നത് തേക്കിൻതടി കൊണ്ടാണ്.താഴികക്കുടത്തോടൊപ്പം പൂർണ്ണമായും ചെമ്പ് തകിട് പാകിയ മേൽക്കൂരയാണ് ശ്രീകോവിലിനുള്ളത്.ചുറ്റമ്പലത്തിനുള്ളിലെ തറ മുഴുവൻ കരിങ്കല്ല് പാകി നിർമ്മിച്ചതാണ്.[5].

നമസ്കാരമണ്ഡപം[തിരുത്തുക]

ക്ഷേത്രത്തിനു മുമ്പിലായി മനോഹരമായ ഒരു നമസ്കാരമണ്ഡപം ഉണ്ട്.ശ്രീകോവിലിനെപ്പോലെ തന്നെയാണ് ഇതിൻറെയും നിർമ്മാണം.കരിങ്കല്ലിൽ നിർമ്മിച്ച പഞ്ചവർഗ്ഗത്തറയും തൂണുകളും ചെമ്പ് തകിട് പാകിയ മേൽക്കൂരയും ആണ് നമസ്കാരമണ്ഡപത്തിനുമുള്ളത്. തേക്കിൻതടിയിൽ നവഗ്രഹങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിനു മുമ്പിലായി വിശാലമായ ഒരു മുല്ലപ്പന്തൽ ഉണ്ട്.ആറാട്ട് സേവ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.[5].

മറ്റു പ്രതിഷ്ഠകൾ[തിരുത്തുക]

ക്ഷേത്രത്തിനടുത്തുള്ള ഗുരുമന്ദിരം

തച്ചുശാസ്ത്ര വിധിപ്രകാരം ഗണപതിക്കായി പ്രത്യേക കോവിൽ നിർമ്മിച്ചിട്ടുണ്ട്.ഇവിടെ നിത്യവും ഗണപതിഹോമം നടത്തിവരുന്നുണ്ട്.നാഗരാജാവും നാഗയക്ഷിയും കുടികൊള്ളുന്ന പാല വൃക്ഷങ്ങളുള്ള സർപ്പക്കാവ് ആണ് ക്ഷേത്രത്തിൻറെ മറ്റൊരു ഭാഗം. [6] ശ്രീ നാരായണഗുരു ദേവൻറെ പഞ്ചലോഹ വിഗ്രഹമുള്ള ഗുരുമന്ദിരം ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്നു. ശ്രീനാരായണഗുരു പണ്ട് ഇവിടം സന്ദർശിക്കുകയും ഒരാഴ്ചയോളം ഇവിടെ കഴിയുകയും ചെയ്തിരുന്നു.[4].

പൂജകൾ[തിരുത്തുക]

ഉത്സവങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിലെ ഉത്സവം മീനം മാസത്തിലെ ചിത്തിര നാളിൽ നടത്തുന്നു. വർഷങ്ങൾക്കുമുമ്പ് മേടം മാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആയിരുന്നു ഉത്സവം.ക്ഷേത്രം പുതുക്കിപ്പണിഞ്ഞതിനുശേഷം പുനഃപ്രതിഷ്ട നടത്തിയത് മീനമാസത്തിലെ ചിത്തിരയിൽ ആയതിനാൽ ഉത്സവം പുനഃക്രമീകരിക്കുകയായിരുന്നു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ആഘോഷങ്ങൾ.ഒന്നാം ദിവസം ഉത്സവത്തിനു കൊടിയേറും.ഈ പത്തുദിവസത്തിനിടയ്ക്കു കളമെഴുത്തും പാട്ടും, വിളക്കാചാരം , വള്ളസദ്യ, പള്ളിവേട്ട എന്നിവ ഉണ്ടായിരിക്കും. പത്താം നാൾ തിരു ആറാട്ട് എഴുന്നള്ളിപ്പും ഗംഭീര കെട്ടുകാഴ്ചയും ഉണ്ടായിരിക്കും.തുടർന്ന് ഉത്സവത്തിനു കൊടിയിറങ്ങുന്നു.[3].

സമീപ സ്ഥലങ്ങൾ[തിരുത്തുക]

പാലത്തറ ക്ഷേത്രത്തിൻറെ കുളം.
ഇതിൻറെ എതിർവശത്തായി ശാദുലി തയ്ക്കാവുണ്ട്.

ക്ഷേത്രത്തിനു കിഴക്കു ഭാഗത്തായി കൊല്ലം ബൈപാസ് റോഡ്(ദേശീയപാത 47നെ ബന്ധിപ്പിക്കുന്നത്) കടന്നുപോകുന്നു. ക്ഷേത്രത്തിനു മുമ്പിൽ വടക്കു വശത്തു കൂടി കൂനമ്പായിക്കുളം റോഡ് കടന്നുപോകുന്നു.

എത്തിച്ചേരുവാനുള്ള വഴി[തിരുത്തുക]

വിലാസം
അടുത്തുള്ള പ്രധാന പട്ടണങ്ങൾ-
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 ഗുഗിൾ മാപ്സ്
  2. വിക്കിമാപ്പിയ
  3. 3.0 3.1 ചിത്തിര മഹോത്സവം 2015 നോട്ടീസ്
  4. 4.0 4.1 4.2 4.3 ക്ഷേത്രത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ് ,21 മാർച്ച് 2015
  5. 5.0 5.1 5.2 പൊതുയോഗം നോട്ടീസ് 2013
  6. ചിത്തിര മഹോത്സവം 2014 നോട്ടീസ്

പുറം കണ്ണികൾ[തിരുത്തുക]