ടി.എസ്. കനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരലത്തിലെ ഒരു ജലഗതാഗത പാതയാണ് തിരുവനന്തപുരം-ഷൊർണൂർ കനാൽ അഥവാ ടി.എസ്. കനാൽ. നിലവിൽ ഇതിലെ വെസ്റ്റ്‌കോസ്റ്റ് കനാൽ (കൊല്ലം - കോട്ടപ്പുറം) മാത്രമേ ഉപയോഗത്തിലുള്ളൂ

ചരിത്രം[തിരുത്തുക]

1824-ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവ്വതിഭായി പാർവ്വതി പുത്തനാർ നിർമ്മിക്കുകയും തിരുവനന്തപുരം മുതൽ വർക്കല വരെയുള്ള ജലഗതാഗതം സുഗമമാക്കുകയും ചെയ്തു. പിന്നീട് 1877 കാലത്ത് തിരുവിതാംകൂർ സർക്കാർ വർക്കലയിൽ കുന്ന് തുരന്ന് രണ്ടു തുരങ്ക ജലപാതകൾ (വർക്കല തുരപ്പ്) നിർമ്മിക്കുകയുണ്ടായി. ഇതോടെ അനന്തപുരിയിൽ നിന്നും കൊല്ലം വഴി ആലപ്പുഴ - തൃശൂർവഴി ഷൊർണൂർവരെ പോകാമെന്ന സൗകര്യം നിലവിൽവന്നു. ഈ കനാലിനെയാണ് ടി.എസ്. കനാൽ എന്ന പേരിൽ അറിയപ്പെട്ടത്. അഞ്ചുതെങ്ങിൽ നിന്നും നടയറ വഴി കൊല്ലത്തേയ്ക്കുള്ള ജലഗതാഗതമാർഗ്ഗം നൂറ്റാണ്ടു മുമ്പ് റ്റി.എസ് കനാലിലൂടെയായിരുന്നു. പരവൂർ കനാലും മയ്യനാട് കനാലുമാണ് ടി.എസ്. കനാലിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രധാന ഉപകനാലുകൾ. തിരുവനന്തപുരത്തുനിന്നും നേരിട്ട് പാർവ്വതി പുത്തനാറുവഴി ടി.എസ്. കനാലിലൂടെ ഷൊർണൂർവരെ പോകാമെന്ന സൗകര്യം നിലവിൽ വന്നതോടെ ആലപ്പുഴയും കൊല്ലവും കൊച്ചിയുമൊക്കെ ചരക്കുനീക്കങ്ങളാൽ തിരക്കുള്ളയിടങ്ങളായി മാറി.[1] ഒരുകാലത്ത് കേരളത്തിലെ ജലഗതാഗതത്തിന്റെ നട്ടെല്ലായിരുന്നു ഇത്.[2]

അവലംബം[തിരുത്തുക]

  1. http://www.evartha.in/2014/11/07/ts-canal.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-03-18.
"https://ml.wikipedia.org/w/index.php?title=ടി.എസ്._കനാൽ&oldid=3632757" എന്ന താളിൽനിന്ന് ശേഖരിച്ചത്